താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവം: ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു, പോക്‌സോ വകുപ്പ് ചുമത്തി

കോഴിക്കോട് താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. യുവാവിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും
കുട്ടിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കും. പെൺകുട്ടിയെയും യുവാവിനെയും ഇന്നലെ പുലർച്ചെ ബംഗളൂരുവിൽ വെച്ചാണ് കർണാടക പോലീസ് കണ്ടെത്തിയത്. തുടർന്ന് വിവരം കേരളാ പോലീസിന് കൈമാറുകയായിരുന്നു. കേരളത്തിൽ നിന്നും പോലീസ് സംഘം എത്തിയാണ് ഇരുവരെയും കേരളത്തിലേക്ക് തിരിച്ചെത്തിച്ചത്
പോക്‌സോ കേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ഇരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു.