Kerala
കണ്ണൂർ ചക്കരക്കല്ലിൽ 30 പേർക്ക് തെരുവ് നായയുടെ കടിയേറ്റു; നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി

കണ്ണൂർ ചക്കരക്കല്ലിൽ ഭീതി വിതച്ച് ആക്രമണം നടത്തിയ തെരുവ് നായ ചത്ത നിലയിൽ. മുപ്പതോളം പേർക്ക് ഈ നായയുടെ കടിയേറ്റിരുന്നു. കുട്ടികൾ അടക്കമുള്ളവർക്കാണ് കടിയേറ്റത്. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്
രണ്ട് മണിക്കൂറിനിടെ 8 കിലോമീറ്റർ ചുറ്റളവിലാണ് തെരുവ് നായ മുപ്പതോളം പേരെ ആക്രമിച്ചത്. രാവിലെ 6.30ക്ക് പൊക്കൻമാവിൽ മദ്രയിൽ പോയി വന്ന കുട്ടിയെയും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയും തെരുവ് നായ കടിച്ച് പരുക്കേൽപ്പിച്ചു.
പലർക്കും കാലിന്റെ തുടയിലും കൈയിലും മുഖത്തുമാണ് കടിയേറ്റത്. പാനേരിച്ചാൽ, ഇരിവേരി, കണയന്നൂർ, ആർവി മൊട്ട, കാവിൻമൂല, പ്രദേശങ്ങളിലൂടെ പാഞ്ഞ നായ മുഴുപ്പാല വരെ എത്തുന്നതിനിടക്കാണ് 30ഓളം പേരെ കടിച്ചത്.