Movies
എംഡി ലാലേട്ടൻ ഫാൻ: എമ്പുരാൻ റിലീസ് ദിവസം ബംഗളൂരുവിലെ കോളേജിന് അവധി, വിദ്യാർഥികൾക്കായി പ്രത്യേക ഷോയും

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാന്റെ റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് ബംഗളൂരുവിലെ ഗുഡ് ഷെപ്പേഡ് കോളേജ്. മാർച്ച് 27ന് കോളേജിന് അവധിയായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. അന്നേ ദിവസം കോളേജിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി പ്രത്യേക ഷോയും ഒരുക്കിയിട്ടുണ്ട്
മോഹൻലാൽ ആരാധകനായ എംഡിയുടെ താത്പര്യപ്രകാരമാണ് കോളേജിന് അവധി പ്രഖ്യാപിച്ചതും വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി പ്രത്യേക ഷോ സംഘടിപ്പിച്ചതും. കോളേജ് അധികൃതർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് 27ന് രാവിലെ ഏഴ് മണിക്ക് രാജരാജേശ്വരി നഗർ വൈജിആർ സിഗ്നേച്ചർ മാളിലെ മൂവിടൈം സിനിമാസിലാണ് പ്രത്യേക ഫാൻ ഷോ ഒരുക്കിയിരിക്കുന്നത്.