Novel

നിനക്കായ്: ഭാഗം 39

[ad_1]

രചന: നിലാവ്

ആദ്യം തറവാട്ടിൽ താമസിക്കുന്ന  സമയത്താണല്ലോ ഉത്സവവും നാടകവും അരങ്ങേറുന്നത്… ആ സമയത്താണ് മാളുവിന്റെ കൂടെ കുറച്ചു കൂടെ കമ്പനിയാവുന്നത്…അന്നേരം അവൾ അവളുടെ പഴയ കാര്യങ്ങളും പഴയ ഫോട്ടോയും ഒക്കെ ശിവാനിക്ക് കാണിച്ചു കൊടുത്തു … അവളുടെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോ കാണിക്കുന്നതിനിടയിലാണ് മാളു വനജയുടെയും മഹാദേവന്റെയും ഇളയ മകളെ കുറിച് പറയുന്നതും അവൾക്ക് തന്റെ പ്രായം ആയിരുന്നുവെന്നും  രണ്ടാമത്തെ തന്റെ പിറന്നാളിന് മഹാദേവൻ തനിക്കും അവൾക്കും ഒരുപോലെയുള്ള പ്രത്യേക തരത്തിൽ ഉള്ള സ്വർണമാലയും കുഞ്ഞുടുപ്പും സമ്മാനിച്ചതും.. തന്റെ മാലയ്ക്ക് അകത്തു തന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ വെച്ചു താനത് നിധിപോലെ സൂക്ഷിച്ചതും എല്ലാം കാണിച്ചു കൊടുക്കുന്നുണ്ട്… മാളുവാണ് ലക്ഷ് അനിയത്തിയെന്ന് കരുതിയിരുന്ന ആ പെൺകുഞ്ഞിന്റെ കാണാതായ കഥയൊക്കെ പറയുന്നത്… അന്നേരം ആ കുട്ടി ഇട്ടിരുന്നത് ഇതേ ഉടുപ്പ് ആണെന്നും ഈ മാലകൂടി കഴുത്തിൽ ഉണ്ടായിരുന്നുവെന്നും എന്നിട്ടും ആരും ആ കുട്ടിയെ കണ്ടതായും കിട്ടിയതായും ഒരു വിവരവും പറഞ്ഞില്ല.. മരിച്ചോ എന്നുപോലും അറിയില്ല എന്ന് കൂടി മാളു വെളുപ്പെടുത്തിയിരുന്നു…ലക്ഷ് തന്നിൽ നിന്നും ഒളിച്ചു വെച്ച ഏക കാര്യം ഇതാണെന്ന് അവൾക്ക് തോന്നി… പിന്നീട് ശിവാനി തങ്ങളുടെ പ്ലാനിന്റെ ഭാഗമായിട്ടാണ് മാളു അറിയാതെ ഈ ഉടുപ്പും മാലയും കൈകലാക്കി കുറച്ചു  പഴയ ഫോട്ടോസും സംഘടിപ്പിച്ചു അതുപോലൊരു കഥ ഇറക്കിയത്… ശിവാനി ശ്രാവണിനോട് പറഞ്ഞു നിർത്തി.. പിന്നെ കൂടുതൽ സംസാരിച്ചു നിൽക്കാതെ ഇരുവരും സംസാരം അവസാനിപ്പിച്ചു…. ശിവാനിക്ക് താൻ ചെയ്യുന്ന ഓരോ കാര്യവും തെറ്റാണെന്ന് അറിയാഞ്ഞിട്ടല്ല.. തന്റെ പക്ഷെ മനസ്സാക്ഷിക്ക് മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ തന്റെ ചേച്ചിക്ക് നീതി കിട്ടണം എന്ന് തോന്നി..തങ്ങൾ അനുഭവിച്ച വേദന അയാളുടെ കുടുംബം അനുഭവിക്കണം എന്നായിരുന്നു ആദ്യം.. പക്ഷെ ബാക്കി ഉള്ളവരുടെ സ്നേഹത്തിനു മുന്നിൽ ശിവാനി സ്വയം ഉരുകിപോയി…ബാക്കി ആരോടും അവൾക്ക് ശത്രുത ഇല്ലായിരുന്നു .. തന്റെ ചേച്ചിക്ക് നീതി കിട്ടണമെങ്കിൽ അയാളുടെ തെറ്റ് പുറത്തു കൊണ്ടുവരണം.. എന്നിട്ട് എല്ലാരും കൂടി തീരുമാനിക്കട്ടെ താൻ ചെയ്തത് അത്ര വലിയ തെറ്റ് ആണോന്ന്…ശിവാനിയുടെ മനസ് അന്നേരം കലങ്ങി മറിയിന്നുണ്ടായിരുന്നു.. ഒരുഭാഗത്തു ലക്ഷ്നോടുള്ള പ്രണയം മറുഭാഗത്തു തന്റെ കുടുംബം…. ശ്രാവണിനോട്‌ അങ്ങനെയൊക്കെ പറഞ്ഞു എങ്കിലും ലക്ഷ്നെ അവൾക്ക് ഒരിക്കലും ശിക്ഷിക്കാനോ വെറുക്കാനോ പറ്റുമായിരിന്നില്ല… ഇനിയിപ്പോ അയാൾ മഹാദേവന്റെ സ്വന്തം ചോര ആയിരിന്നുവെങ്കിൽ പോലും…അങ്ങനെ പറ്റുമായിരുന്നെങ്കിൽ അവനെ ഇന്നും പ്രണയിക്കുമായിരുന്നോ അവന്റെ താലിക്ക് മുന്നിൽ കഴുത്തു നീട്ടുമായിരുന്നോ അവന്റെ  കൂടെ കിടന്നു കൊടുക്കുമായിരിന്നോ അവന്റെ കുഞ്ഞിനെ വയറ്റിൽ ഇടുമായിരുന്നോ.. അങ്ങനെ വെറുക്കാൻ പറ്റുമായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കിലായിരുന്നു …അവനോട് ഇന്നും അവൾക്ക് അടങ്ങാത്ത പ്രണയമാണ്…ഒരുപക്ഷെ എല്ലാം അറിഞ്ഞാൽ ഇതൊക്കെ തന്റെ റിവെഞ്ചിന്റെ ഭാഗമായി കാട്ടികൂട്ടിയതാണെന്ന് അവൻ പറഞ്ഞേക്കാം പറഞ്ഞേക്കാം.. അല്ലെന്ന് താൻ പറഞ്ഞാലും വിശ്വസിക്കാൻ പോണില്ല…..വെറുക്കാൻ ഒരുപാട് നോക്കിയതാ പറ്റിയില്ല… പറ്റില്ലെന്ന് അവൾക്ക് അറിയാമായിരുന്നു കാരണം മഹാദേവൻ തങ്ങളുടെ ശത്രുലിസ്റ്റിൽ ഒന്നര വർഷം തികയുന്നു… പക്ഷേ ലക്ഷ് മഹാദേവൻ തന്റെ മനസ്സിൽ കയറികൂടിയിട്ട് രണ്ട് വർഷത്തിൽ ഏറെ ആയിരിക്കുന്നു… ശിവാനി ബെഡിൽ ഇരുന്ന് കട്ടിലിന്റെ സൈഡിലെ ഷെൽഫിൽ  വെച്ചിരിക്കുന്ന ലക്ഷിന്റെ ഫോട്ടോ എടുത്ത് കയ്യിൽ പിടിച്ചു അതിന് മുകളിലൂടെ വിരലോടിച്ചു….

എല്ലാം അറിഞ്ഞാൽ എന്നെ വെറുക്കുമോ.. എന്നെ വേണ്ടെന്ന് വെക്കുമോ.. എനിക്കറിയാം… എന്നോട് ക്ഷമിക്കാൻ ആവില്ലെന്ന്.. എന്റെ മുന്നിൽ ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു…നിങ്ങൾ എന്നെ സ്നേഹിക്കുന്നതിനു  എത്രയോ മുൻപ് ഞാൻ നിങ്ങളെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു.. അന്നെനിക്ക് നിങ്ങളെ പറ്റി ഒന്നും അറിയില്ലായിരുന്നു…കണ്ണൻ എന്ന പേര് മാത്രം അറിയാമായിരുന്നു… നമ്മൾ തമ്മിലുള്ള ആദ്യ കൂടിക്കാഴച എപോഴാണെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ… എങ്ങനെ ഓർക്കാണാനാണ്.. അന്ന് നിങ്ങൾ എന്റെ മുഖം കണ്ടില്ലല്ലോ അല്ലെ.. ശിവാനിയുടെ ഓർമ്മകൾ വീണ്ടും ഭൂതകാലത്തിലേക്ക് പോയി..

ഡിഗ്രി ഫൈനൽ ‌ ഇയർ പഠിക്കുന്ന സമയത്താണ് ശിവാനി ലക്ഷ്നെ ആദ്യമായി കാണുന്നത്.. അന്നവൾ താമസിച്ചിരുന്നത് ഇവിടെ ആയിരുന്നില്ല.. നാട്ടിൽ ആയിരുന്നു.. അവളുടെ അമ്മയുടെ നാട്ടിൽ.. അച്ഛന്റെ വീട്ടുകാരുമായി പിണക്കം ആണെങ്കിലും അമ്മവീട്ടുകാരുമായി ഒരു കുഴപ്പവും ഇല്ലായിരുന്നു… മുൻപ് ലക്ഷ്നോട് തന്റെ കുടുംബത്തെ പറ്റി പറഞ്ഞതൊക്കെയും നുണ ആയിരുന്നു…ചേച്ചി ജോലി ചെയ്തിരുന്നത് ഇവിടെ ആയിരുന്നു… അമ്മയുടെ സഹോദരന്റെ വീട്ടിൽ ആയിരുന്നു ചേച്ചിയുടെ താമസം. ഇടക്കിടെ താനും ഇവിടെ വരുമായിരുന്നു.. അങ്ങനെ ചേച്ചിയെ കാണാൻ വന്ന സമയത്താണ് അമ്മാവന്റെ മകളുടെ കൂടെ കറങ്ങാൻ പോവുന്നത്… ശിവാനി ആയിരുന്നു അന്ന് സ്കൂട്ടി ഓടിച്ചിരുന്നത്… ഒരു വൈറ്റ് ചുരിദാർ ആയിരുന്നു അവളുടെ വേഷം.. അവൾക്ക് ഡസ്റ്റ് അലർജി ആയതിനാൽ
അവൾ ചുരിദാറിന്റെ ഷാൾ കൊണ്ട് കണ്ണ് ഒഴികെ മുഖം നല്ലപോലെ കവർ ചെയ്ത് കെട്ടിവെച്ചിട്ടുണ്ടായിരുന്നു…തന്റെ ശ്രദ്ധ കുറവാണോ അതോ ചെവിയിൽ കുത്തി തിരുകിയ ഹെഡ് സെറ്റിലെ പാട്ടിന്റെ ശബ്ദം കൊണ്ട് കേൾക്കാഞ്ഞിട്ടാണോ എന്നറിയില്ല മൈൻ റോഡിൽ നിന്നും അധികം തിരക്കില്ലാത്ത റോഡിലേക്ക് കയറിയതും  മറ്റൊരു വഷത്തേക്ക് വണ്ടി തിരിച്ചതും എതിരെ വന്ന കാറിലേക്ക്പോയി സ്കൂട്ടി ഇടിച്ചു…ആളുടെ ഡ്രൈവിങ്ങിലുള്ള വൈധഗ്ദ്യം കൊണ്ടാവാം അയാളുടെ വണ്ടിക്ക് ചെറിയ സ്ക്രാച് വന്നു എന്നൊഴിച്ചു  വേറെ ഒന്നും പറ്റിയില്ല അതോടൊപ്പം മൂക്കും കുത്തി വീണു കിടക്കുന്ന അവറ്റകൾക്കും ഒന്നും പറ്റിയിരുന്നില്ല..

വീണ ദേഷ്യത്തിൽ ശിവാനി പൊടിയൊക്കെ തട്ടി എഴുന്നേറ്റു..കുറ്റം തന്റെ ഭാഗത്തു ആയിട്ടുംപോലും അവൾ മറ്റൊന്നും ചിന്തിക്കാതെ കാറിന്റെ  ഗ്ലാസിൽ ദേഷ്യത്തോടെ തട്ടിയതും അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടു  ശിവാനി ചുറ്റുമുള്ളതൊക്കെയും വിസ്മരിച്ചു വായും പൊളിച്ചു അവനെ നോക്കി നിന്നു പോയി..

അന്നേരം അവളുടെ കസിൻ മൃദുല അവളെ തടയുന്നുണ്ട്… പുലിപോലെ പോയവൾ പെട്ടെന്ന് സ്റ്റാച്യു ആയത് കണ്ടു അവൾ സംശയത്തോടെ നോക്കി..

ഇവൾക്കിതെന്തു പറ്റി കിളി പോയി നിൽക്കുന്ന ശിവാനിയെ കണ്ടു മൃദു വിചാരിക്കുവാണ്..

മ്മ്… നിങ്ങൾക്കെന്താ കണ്ണും ചെവിയും ഒന്നും ഇല്ലേ.. ഹോൺ അടിച്ചത് കേട്ടിട്ടും വണ്ടി സ്ലോ ചെയ്യാനുള്ള കോമ്മൻ സെൻസ് പോലും ഇല്ല എന്നുണ്ടോ … വണ്ടി ഓടിക്കാൻ അറിയില്ലേൽ വീട്ടിൽ ഇരുന്നാൽ പോരെ മനുഷ്യനെ ചുമ്മാ മെനക്കെടുത്താൻ ഓരോന്ന് ഇറങ്ങിക്കോളും … ദാ കണ്ടില്ലേ വണ്ടിയിൽ സ്ക്റാച്ച് വീണു..അതിന് ആര് സമാധാനം പറയും ലക്ഷ് ശിവാനിയെ നോക്കി പറഞ്ഞത് ആണെങ്കിലും അവളിപ്പോഴും കിളിപോയ അവസ്ഥയിൽ തന്നെയാണ്..

അത് കണ്ട ലക്ഷ് ചോദിച്ചു ഈ കുട്ടി എന്താ ഇങ്ങനെ…

അത് കേട്ട മൃദൂല ഇടയിൽ കയറി പറഞ്ഞു.. സോറി സാർ അവൾ ഇങ്ങനെയാ ബുദ്ധിക്ക് ചെറിയ തകരാറ് ഉണ്ട്.. പിന്നെ ചെവിയും കേൾക്കില്ല മിണ്ടാനും പറ്റില്ല.. അതാണ് അങ്ങനെ പറ്റിയെ സോറി സാർ…

അത് കേട്ട ലക്ഷ് കൂടുതൽ ഒന്നും പറയാതെ  ഇട്സ് ഓക്കെ എന്ന് പറഞ്ഞു…

മൃദു അത് പറഞ്ഞപ്പോഴാണ് ശിവാനിയുടെ പോയ കിളികൾ തിരിച്ചു വരുന്നത് മൃദുവിനെ നോക്കിപേടിപ്പിച്ചതും അവൾ മിണ്ടല്ലേ എന്ന് കണ്ണ് കൊണ്ട് കാണിച്ചു… അത് കണ്ട് ശിവാനി ഒന്നും മിണ്ടിയില്ല… ലക്ഷ് ഒരു നിമിഷം ശിവാനിയുടെ മുഖത്ത് ആകെ കാണുന്ന കണ്ണിലേക്കു ഒന്നു നോക്കിയതും ശിവാനിയും അവന്റെ ആ പൂച്ചകണ്ണിലേക്കു നോട്ടം പായിച്ചു… ആ നിമിഷം ഇരുവരുടെയും  കണ്ണുകൾ തമ്മിലുടക്കി എങ്കിലും ലക്ഷ് പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു…

മ്മ്.. എന്നാൽ പൊയ്ക്കോ.. അവൻ ഗൗരവത്തിൽ പറഞ്ഞതും മൃദു വേഗം വണ്ടി നേരെയാക്കി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തതും ശിവാനി പിന്നാലെ കയറി…ലക്ഷ് തിരിച്ചു വണ്ടിയിൽ കയറിയ നേരം ശിവാനി അവനു കേൾക്കാൻ പാകത്തിൽ വിളിച്ചു പറഞ്ഞു..

ഹൂയ്..കണ്ണേട്ടാ… സോറിട്ടോ…അറിയാതെ പറ്റിയതാ… ഞാനൊരു പാവം ബധിരയും മൂകയും ആയ കൊച്ചല്ലേ…. ഒന്നു ക്ഷമിച്ചേക്ക്… എന്നാൽ പോട്ടെ കണ്ണേട്ടാ… ഇയാളുടെ പൂച്ചക്കണ്ണ് എനിക്കൊത്തിരി ഇഷ്ടായിട്ടോ…

ഇത് കേട്ട് ലക്ഷ് ദേഷ്യത്തിൽ വണ്ടിയിൽ നിന്നിറങ്ങിയതും ശിവാനി മൃദുവിനോട് പറഞ്ഞു ഡീ വിട്ടോടി… കണ്ണേട്ടൻ കലിപ്പിലാന്നെ.. അത്‌കേട്ടതും മൃദു വണ്ടിയെടുത്തു ജീവനും കൊണ്ടോടാൻ നേരം  ശിവാനി ഒന്ന് തിരിഞ്ഞു നോക്കി അവനെ നോക്കി സൈറ്റടിച്ചു കാണിച്ചു ഒരു ഫ്ലയിങ് കിസ്സൊക്കെ കൊടുത്തതും ലക്ഷ് ദേഷ്യം കൊണ്ട് വണ്ടിയുടെ ബോണറ്റിൽ ഇടിക്കുന്നത് അവൾ കണ്ടിരുന്നു…

ഡീ.. ഇത്രയും വലിയ കാട്ടുകോഴി ആയിരുന്നോ.. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി… നീ എന്തർത്ഥത്തിലാ അങ്ങനെയൊക്കെ പറഞ്ഞത്… കണ്ണേട്ടനാണ്പോലും… മൃദു വണ്ടിയൊടിക്കുന്നതിനിടയിൽ ശിവാനിയെ ശാസിച്ചു…

ആരാടി കാട്ടുകോഴി.. ഞാൻ ഇതിനു മുൻപ് ഇങ്ങനെ ചെയ്തിട്ട് ഉണ്ടോ.. ഇതിപ്പോ എന്റെ കണ്ണേട്ടനല്ലേ..

ഓ.. അവളുടെ ഒരു കണ്ണേട്ടൻ… എവിടുത്തെ കണ്ണേട്ടൻ… നിനക്കെന്താ വട്ടാ…

എവിടത്തെ കണ്ണേട്ടൻ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല… പക്ഷ ആളുടെ പേര് അതാണ്… പിന്നേ എനിക്ക് വട്ടാണോ എന്ന് ചോദിച്ചാൽ വൈകാതെ ആവും..

ശിവാനി നിനക്ക് എന്താ പറ്റിയെ…

അറിയില്ല.. ഇന്നലെ അമ്പലത്തിൽ വെച്ചു ഞാൻ കണ്ടെന്നു പറഞ്ഞത് ഇയാളെയാ…

ഓ.. ക്രഷ്ടിച്ച മൊതല് ഇതാണോ.. അന്നേരം നിന്നെയും കണ്ടോ ഇയാൾ…

ഇല്ല… കണ്ടില്ല… അമ്മയും മകനും ഇന്നലെ അമ്പലത്തിൽ വന്നിറങ്ങിയത് മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു .. എന്താന്നറിയില്ല ഒറ്റ നോട്ടത്തിൽ ക്രഷ് അടിച്ചു പോയി.. ആ കണ്ണാണോ അതോ ആ ഡിമ്പിൾ ആണോന്നറിയില്ല.. ആകെ മൊത്തം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം …വീണ്ടും വീണ്ടും കണ്ടപ്പോൾ ഹാർട്ടിനുള്ളിൽ ബട്ടർഫ്‌ളൈ ഒക്കെ പറക്കുന്നത് പോലെ ഒരു ഫീൽ… ഞാൻ ഒളിഞ്ഞു നിന്ന് പിന്നെയും പിന്നേയും നോക്കി… അപ്പോഴാണ് അമ്മ വിളിക്കുന്നത് കേൾക്കുന്നത് കണ്ണാന്ന്.. അവിടുന്ന് തിരികെ മടങ്ങുമ്പോൾ ആ അമ്മയുടെ കണ്ണൻ എന്റെ കണ്ണേട്ടനായി എന്റെ ഹാർട്ടും കൊണ്ട് പോയി…

ശിവാനി നീ എന്തറിഞ്ഞിട്ട.. ആളെ കണ്ടാൽ അറിഞ്ഞൂടെ അയാളുടെ ലെവൽ ഏതാണെന്ന്… പിന്നേ മാരീഡ് ആണോ കമ്മിറ്റെഡ് ആണോന്ന് നമുക്ക് എങ്ങനെ അറിയാം…

അതൊക്കെ ഈ ശിവാനി കണ്ടു പിടിച്ചു.. അമ്മ മകന് അമ്പലത്തിൽ വെച്ച് സുന്ദരിയായ പെൺകുട്ടികളെ കാട്ടികൊണ്ട് ചോദിക്കുന്നത് കേട്ടു ഈ കുട്ടി കൊള്ളാല്ലേ ഈ കൊള്ളാല്ലേന്ന്.. അതോടെ ആ ഒരു കാര്യം ക്ലിയർ ആയി.ഇനി നാളെ എന്നെ കാട്ടി ചോദിക്കും ഈ കുട്ടി കൊള്ളാല്ലെന്ന് അതാണ് നെക്സ്റ്റ് എന്റെ പ്ലാൻ..

ഓക്കേ മാരീഡ് അല്ല… ഇനി ആൾക്ക് ഗേൾ ഫ്രണ്ട് ഉണ്ടെങ്കിലോ.. അമ്മ പറഞ്ഞപ്പോൾ അയാൾ പെൺ പിള്ളേരെ നോക്കിയോ..

എവിടുന്ന് അയാൾ പുച്ഛിച്ചു തള്ളി..

അപ്പോ ഗേൾഫ്രണ്ട് ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്… മൃദു പറഞ്ഞതും ശിവാനിയുടെ മുഖം വാടി..

എടീ നിന്നെ ടെൻഷൻ ആക്കാൻ പറഞ്ഞതല്ല.. ഒറ്റ നോട്ടത്തിൽ ഒരാളെ കണ്ടു ഇഷ്ടപ്പെടുക എന്ന് വെച്ചാൽ ചിലപ്പോൾ അത് ഇൻഫാക്‌ച്ചുവെവേഷൻ ആയിരിക്കാം അല്ലാതെ നിനക്ക് അയാളെ കുറിച് എന്തറിയാം…

അല്ലടാ.. നിനക്ക് അറിയാല്ലോ എത്രയോ ചുള്ളന്മാർ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് ഞാൻ ഇതിനു മുൻപ് ഇതുപോലെ പറയുന്നത് കേട്ടിട്ടുണ്ടോ.. ഇല്ല.. ആളുടെ അമ്മയോടുള്ള പെരുമാറ്റം സ്നേഹം കെയർ അതൊക്കെ നീ കാണണം.. നീ നോക്കിക്കോ ഞാൻ നാളെ ആ അമ്മയുടെ മുന്നിൽ പ്രത്യക്ഷപെടും..അമ്മയെ കുപ്പിയിലാക്കി ഞാൻ ആളുടെ മനസ്സിൽ കേറും നീ നോക്കിക്കോ..അവര് നാളെയും അമ്പലത്തിൽ വരും എന്ന് എന്റെ മനസ്സ് പറയുന്നു…

നീ എന്ത്‌ വേണേലും ചെയ്യ്.. ഇന്ന് നിന്റെ മുഖം അയാൾ കാണാഞ്ഞത് നന്നായി.. ഇല്ലേൽ  നിന്നെ അയാൾ ചുവരിൽ തേച്ചൊട്ടിച്ചേനെ… അതും പറഞ്ഞു ഇരുവരും വീട്ടിലേക്ക് പോയി..പിറ്റേന്ന് ശിവാനി ഒരുങ്ങി സുന്ദരിയായി അമ്പലത്തിൽ പോയി എങ്കിലും നിരാശയായിരിന്നു ഫലം.. പിന്നീട് അവൾ അവന്റെ  പേരും അഡ്രസ്സും ഓഫീസും ഇതൊക്കെ കണ്ടു പിടിച്ചു…എന്നും അവനെ വിടാതെ പിന്തുടർന്നു അവൻ കാണാതെ അവന്റെ വണ്ടിയുടെ എവിടേലും ഒരു റോസും ഐ ലവ് യൂ എന്നും എഴുതി പേപ്പറും വെക്കുമായിരുന്നു..ഒരാഴ്ചക്കാലം ഇത് തുടർന്നു എങ്കിലും അവനു ആളെ പിടിക്കാൻ പറ്റിയില്ല.. പക്ഷെ ഒരുനാൾ അവൻ കയ്യോടെ പൊക്കി… പക്ഷെ അന്നേരം അവൾ മുഖം മറച്ചിരുന്നു… അവളുടെ ആ കണ്ണിലേക്കു നോക്കിയതും ലക്ഷ് ഒരു നിമിഷം സ്വയം മറന്നുപോയി…മുഖം വ്യക്തമായില്ല എങ്കിലും അവനു ആളെ മനസിലായി..സംസാരശേഷിയുള്ള ഊമ.. അവൻ അവളുടെ കയ്യിൽ പിടിച്ചു മുഖത്തെ ഷാൾ അഴിച് മാറ്റാൻ നേരമാണ് അവൾ അവന്റെ കയ്യിൽ ഒരു കടി കൊടുത്തു രക്ഷപെടുന്നത്… അവൾ രക്ഷപെട്ടതും ലക്ഷ് ദേഷ്യത്തോടെ ആ പൂവും പേപ്പറും വലിച്ചെറിയുന്നത് ആ അവൾ ദൂരെ  മറഞ്ഞു നിന്ന് കണ്ടിരുന്നു… അവൾക്ക് അത് കണ്ടു വിഷമം ആയെങ്കിലും അവൾ വിടാൻ ഒരുക്കമല്ലായിരിന്നു… അവിടുന്ന് രണ്ട് ദിവസം കഴിഞ്ഞു ശിവാനി നാട്ടിലേക്ക് തിരിച്ചു പോയി.. പിന്നീട് ചില കാരണങ്ങൾ കൊണ്ട് അവൾക്ക് ഇങ്ങോട്ട് വരാൻ പറ്റിയിരുന്നില്ല.. പക്ഷെ അപ്പോഴും അവൾക്ക് ലക്ഷ്നോടുള്ള പ്രണയത്തിനു ഒരു കുറവും ഇല്ലായിരുന്നു… അവനെയും നെഞ്ചിലേറ്റി അവൾ ദിവസങ്ങളും മാസങ്ങളും തള്ളി നീക്കി.. അവിടുന്നു ആറു മാസം കഴിഞ്ഞാണ് അവളുടെ ചേച്ചിയുടെ മരണം സംഭവികുന്നതും അതുമൂലം അവൾക്ക് പലതും  നഷ്ടപെടുന്നതും… പിന്നീടാണ് അറിയുന്നത് ചേച്ചിയുടെ മരണത്തിനു കാരണക്കാരനായവന്റെ മകനെയാണ് തന്റെ നെഞ്ചിലേറ്റി നടക്കുന്നത് എന്ന്…അതോടെ തന്റെ ഉള്ളിലെ പ്രണയത്തെ കുഴിച്ചു മൂടി..വെറുക്കാൻ നോക്കി എങ്കിലും പറ്റിയില്ല.. ശത്രുവിനോടും മകനോടും പകവീട്ടാൻ വേണ്ടിയാണു പഠിപ്പ് പകുതിക്ക് നിർത്തി അയാളുടെ ഓഫീസിൽ ജോലിക്ക് ജോയിൻ ചെയ്യുന്നത്… തന്റെ മുഖം അവൻ ഇതുവരെ കണ്ടിരുന്നില്ലല്ലോ ആ ഒരു ധൈര്യത്തിൽ ആണ് ജോലിക്ക് നിന്നത്….പിടിക്കപ്പെട്ടില്ല…ശിവാനി ദീർഘമായി ഒന്ന് നിശ്വസിച്ചു… കയ്യിലിരിക്കുന്ന ഫോട്ടോട്ടിലേക്ക് ചുണ്ട് ചേർത്തതും അതിങ്ങ് നേരിട്ട് തന്നാൽ പോരെ എന്നുള്ള ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടു വരുന്നത്..

അവളുടെ അരികിൽ അവൻ ചേർന്നിരുന്നു  അവളുടെ മൂക്ക് പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു എന്താ എന്റെ ശിവാനികുട്ടിക്ക് പറ്റിയത്.. എന്തെ വയ്യേ എന്നും പറഞ്ഞു അവളുടെ വയറിൽ തൊട്ടതും അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു..

മുഖം ഒക്കെയും വല്ലാതിരിക്കുന്നുവല്ലോ… കുഞ്ഞ് ശിവാനി പണി തുടങ്ങിയോ… അവളുടെ കാതോരം ചുണ്ടമർത്തികൊണ്ട് ചോദിച്ചതും ശിവാനി ഒന്ന് മൂളി..

നമുക്ക് നാളെ ഹോസ്പിറ്റലിൽ പോവാം എന്നും പറഞ്ഞു അവളെയും കൊണ്ട് ബെഡിലേക്ക് ചാഞ്ഞതും ശിവാനി അവന്റെ നെഞ്ചോരം പറ്റിചേർന്ന് കിടന്നു………..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button