Kerala
നാദാപുരത്ത് കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ട കോളേജ് വിദ്യാർഥിനി മരിച്ചു

നാദാപുരം തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ട കോളേജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തികയാണ്(20) മരിച്ചത്. മാഹി മഹാത്മാ ഗാന്ധി ഗവ. കോളേജ് ബി എസ് സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മുറിയിൽ തീ കൊളുത്തിയ നിലയിൽ കാർത്തികയെ കണ്ടത്. ഉടനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം
പെൺകുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.