NationalWorld

അഫ്ഗാനിസ്ഥാനെ നടുക്കി ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി: ഡൽഹിയിലും പ്രകമ്പനം

അഫ്​ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ ശക്തമായ ഭൂചലനം. രാജ്യത്ത് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്താൻ തക്ക ശക്തിയുള്ളതാണ്. എന്നിരുന്നാലും, ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഏകദേശം 108,000 ജനസംഖ്യയുള്ള ബാഗ്ലാനിന് 164 കിലോമീറ്റർ കിഴക്കാണ് പ്രഭവകേന്ദ്രം. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീടത് പരിഷ്കരിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാന് പുറമേ ഇന്ത്യയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഡൽഹി-എൻ‌സി‌ആർ മേഖല ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) അറിയിച്ചു.

Related Articles

Back to top button
error: Content is protected !!