Kerala
ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പൽ; എം എസ് സി തുർക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടു

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ എം എസ് സി തുർക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടു. വിഴിഞ്ഞത്ത് എത്തുന്ന 257ാമത്തെ കപ്പലാണ് എം എസ് സി തുർക്കി. ഏകദേശം 24,346 ഇരുപതടി കണ്ടെയ്‌നർ യൂണിറ്റുകൾ വരെ വഹിക്കാൻ ശേഷിയുള്ള കപ്പലാണിത്
സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്തേക്ക് വന്നത്. കപ്പൽ എത്തിയ ഉടൻ ടഗ്ഗുകൾ ഉപയോഗിച്ച് തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പൽ ഘാനയിലേക്ക് പോകും
എം എസ് സി തുർക്കിയെ വരവേൽക്കാൻ തുറമുഖ അധികൃതരും മറ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വലിയ കപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്തുമെന്ന് അധികൃതർ അറിയിച്ചു.