ഐബോഡ് പരിശോധന തുടരുന്നു; ഡൈവർമാരെ വലച്ച് പുഴയിലെ അടിയൊഴുക്ക്
[ad_1]
ഗംഗാവലി നദിയിൽ പുതഞ്ഞ അർജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ഐബോഡ് പരിശോധന ആരംഭിച്ചു. നദിയോട് ചേർന്ന് ഡ്രോൺ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്. പുഴക്കടിയിലെ ലോറിയുടെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയിൽ വ്യക്തമാകും. അതേസമയം മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഡ്രോൺ പരിശോധനക്ക് സാധിക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്.
പുഴയിൽ ഇറങ്ങി പരിശോധിക്കാനായിരുന്നു രാവിലെ തീരുമാനം. എന്നാൽ ശക്തമായ അടിയൊഴുക്ക് കാരണം നേവിയുടെ ഡൈവർമാർക്ക് പുഴയിലേക്ക് ഇറങ്ങാനായില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവികസേന ഡൈവർമാരാണ് ആദ്യഘട്ട പരിശോധന നടത്തിയത്. സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയത്ത അത്ര അടിയൊഴുക്കാണ് പുഴയിലേക്ക് ഉള്ളത്
നദിക്കരയിൽ രണ്ട് ബൂം എക്‌സവേറ്ററുകൾ ഉപയോഗിച്ച് മണ്ണ് നീക്കം പുരോഗമിക്കുകയാണ്. അടിയൊഴുക്ക് മറികടക്കാൻ താത്കാലിക തടയണ നിർമിക്കാനുള്ള സാധ്യതയും ദൗത്യസംഘം സജീവമായി പരിഗണിക്കുന്നുണ്ട്.
[ad_2]