National
ജമ്മു കാശ്മീരിലെ ഉധംപൂരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ജമ്മു കാശ്മീരിലെ ഉധംപൂരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കാശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കാശ്മീർ പോലീസും ചേർന്ന് ഭീകരരെ നേരിടുകയാണ്.
അതേസമയം അറബിക്കടലിൽ പാക് തീരത്തോട് ചേർന്ന് പാക്കിസ്ഥാൻ നാവിക അഭ്യാസം പ്രഖ്യാപിച്ചു. മിസൈൽ പരീക്ഷണം അടക്കം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതിന് പിന്നാലെ ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക് നീങ്ങി
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ഡൽഹിയിൽ സർവ കക്ഷി യോഗം ചേരും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് യോഗം. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പുരോഗതിയും കേന്ദ്രം സർവകക്ഷി നേതാക്കളെ അറിയിക്കും