Kerala

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ; കെ സുധാകരന്റെ മൊഴിയെടുത്തു

വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുത്തു. കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുത്തത്

എൻഎം വിജയൻ കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിലെ വിവരങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. കത്തിനെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയെന്ന് കെ സുധാകരൻ പറഞ്ഞു

നേരത്തെ കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ഓഫീസിൽ പോലീസ് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

Related Articles

Back to top button
error: Content is protected !!