Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് ഇന്ന് 520 രൂപ കുറഞ്ഞു

ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവ് തുടരുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,520 രൂപയായി.
ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയിലേക്ക് എത്തി. ദിവസങ്ങൾക്ക് ശേഷമാണ് 22 കാരറ്റ് സ്വർണം ഗ്രാമിന് 9000ത്തിന് താഴെ എത്തുന്നത്. ഏപ്രിൽ 22ന് സ്വർണവില സർവകാല റെക്കോർഡായ 74,320 രൂപയിലെത്തിയിരുന്നു
കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 2800 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 350 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണം ഗ്രാമിന് 7405 രൂപയാണ്