Novel

നിനക്കായ്: ഭാഗം 43

[ad_1]

രചന: നിലാവ്

അർജുനും മിഥുനും കാട്ടികൊടുത്ത ഓരോ തെളിവുകളും വിശദമായി പരിശോധിക്കുകയാണ് ലക്ഷ്.. കൂടെ ഗൗതമും ഉണ്ട്…അർജുൻ തുടർന്നു 

ലക്ഷ് ഇതിൽ മിക്ക വീഡിയോസിലും തന്റെ അപ്പച്ചിയുടെ മകൻ എന്ന് പറയുന്ന ഈ വ്യക്തി ഉണ്ടല്ലോ… എന്താ അവന്റെ പേര്.. ആ മഹേഷ്‌… അവൻ ഈ കുട്ടിയെ ഫോളോ ചെയ്യുന്നുണ്ട്…ഒരിടത്തു നമുക്ക് കാണാൻ പറ്റും ഇവൻ ഈ പറയുന്ന പെൺകുട്ടിയുടെ കയ്യിൽ കേറി പിടിക്കുന്നുണ്ട്… അതും അല്ല.. കൃത്യം നടന്ന ദിവസം ഇവനും ഈ സെക്യൂരിറ്റിയും തമ്മിൽ വൈകുന്നേരം ഒരു എന്തോ സംസാരിക്കുന്നത് കൂടി കാണാം.. അതുപോലെ ഇയാളുടെ വണ്ടി പാർക്ക് ഏരിയയിൽ നിന്നും ‌ അന്നേദിവസം ഏഴുമണി കഴിഞ്ഞിട്ടും പുറത്ത് കടക്കുന്നത് നമുക്ക് കാണാൻ പറ്റുന്നില്ല… അതുപോലെ ആ സെക്യൂരിറ്റി ഈ കുട്ടിയോട് ഏഴുമണി സമയത്ത് എന്തോ വന്നു പറയുന്നതും അത് കഴിഞ്ഞു ആ കുട്ടി  കമ്പ്യൂട്ടർ ഒക്കെയും ഓഫ് ചെയ്ത് പോവുന്നതും കാണാം.. കുട്ടി പോവുന്നത് നിന്റെ അച്ഛന്റെ കേബിനിലേക്കാണ്.. പക്ഷെ അങ്കിൾ നേരത്തെ ക്യാബിൻ ക്ലോസ് ചെയ്ത് സെക്യൂരിറ്റിയുടെ കയ്യിൽ കീ കൊടുക്കുന്നതും പാർക്കിങ് ഏരിയയിലേക്ക് നടക്കുന്നതും അങ്കിളിന്റെ കാർ ഗേറ്റ് കടന്നു പോവുന്നതും നമുക്ക് വിഡിയോയിൽ വ്യക്തമായി കാണാംൻ പറ്റും.. ഇനി നമുക്ക് ഉത്തരം കിട്ടേണ്ടത് സെക്യൂരിറ്റി മഹേഷ് ഇവരിൽ രണ്ടുപേരിൽ നിന്നുമാണ്… അതുപോലെ എഴേ പതിനഞ്ചിന് ഒരു കാർ പാർക്കിംഗ് ഏരിയയിലേക്ക് വരുന്നതും കാണാം… പക്ഷേ ആളെ തിരിച്ചറിയാൻ പറ്റുന്ന തരത്തിൽ ഉള്ള ഒരു വീഡിയോസോ ഒന്നും നമ്മുടെ കയ്യിൽ അവൈലബിൾ അല്ല….നിനക്ക് പരിജയം ഉള്ളതാണോ ഈ കാർ…

നോ ഐഡിയ.. ലക്ഷ് തലകുലുക്കികൊണ്ട് പറഞ്ഞു..

ഇനി ഒരു മാർഗമെ ആ സെക്യൂരിറ്റി.. അവനിട്ടു ശരിക്കും പൊട്ടിക്കണം…അത് കഴിഞ്ഞു നമുക്ക് ബാക്കി ആലോചിക്കാം… അർജുൻ പറഞ്ഞതൊക്കെയും കേട്ടതും ലക്ഷ് തലയനക്കി…

അന്ന് തന്നെ നാലുപേരും കൂടി സെക്യൂരിറ്റിയെ പൊക്കി ശരിക്കും പഞ്ഞിക്കിട്ടു…നാൽപതഞ്ചിനോട് അടുത്ത് പ്രായം തോന്നിക്കുന്ന വ്യക്തിയായിരുന്നു അയാൾ… അടി കിട്ടി ഒരു പരുവത്തിൽ ആയ അയാൾക്ക് മുന്നിൽ തെളിവുകൾ കൂടി നിരത്തിയതോടെ അയാൾ മഹേഷ്‌ പറഞ്ഞിട്ടാണ് ശാരിയെ
മഹാദേവൻ സാറിന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടതെന്നും… മഹാദേവൻ സാർ ഓഫീസിൽ നിന്നും പോവാൻ നേരം ശാരിയോട് വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞിരുന്നു എങ്കിലും മഹേഷ് സാറിന്റെ നിർബന്ധം പ്രകാരം അവളോട് അത് പറഞ്ഞില്ല എന്നും അയാൾ ലക്ഷ്നോട് പറഞ്ഞു .. പിന്നെ ഒന്നും തനിക്ക് അറിയില്ല എന്നു സെക്യൂരിറ്റി പറഞ്ഞതും ഇനി അടുത്ത വഴി മഹേഷിനെ പൊക്കുക എന്നതാണെന്ന് എല്ലാരും ഉറപ്പിച്ചു….

പിറ്റേന്ന് മഹേഷിനെയും നൈസായിട്ട് പൊക്കി…. പക്ഷേ ലക്ഷ്‌ന്റെ നിർദ്ദേശ പ്രകാരം അവരാരും അവന്റെ മേലെ കൈവെച്ചിരുന്നില്ല….രജനി അപ്പച്ചിയുടെ മകൻ ആണെങ്കിലും ആളൊരു നൈസ് പേഴ്സൺ ആയിട്ടാണ് ലക്ഷിന് തോന്നിയത്…അതും അല്ല രണ്ടാളും തമ്മിൽ അത്യാവശ്യം നല്ല ബന്ധവും ഉണ്ടായിരുന്നു…

ഇതുപോലുള്ള ഗുണ്ടാ താവളത്തിൽ കൊണ്ടുവന്നു തന്നെ കെട്ടിയിട്ടത് എന്തിനാണെന്നൊക്കെ അവൻ ആരോടെന്നില്ലാതെ ചോദിക്കുന്നുണ്ട്…. അപ്പോഴാണ് അവനു മുന്നിൽ ലക്ഷ് വന്നു നിൽക്കുന്നത്..അവനെ കണ്ട മഹേഷ് ഒന്ന് പതറി…

എന്താ ലക്ഷ് ഇത്..എന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നു കെട്ടിയിട്ടിരിക്കുന്നത്…… എന്നെ അഴിച്ചു വിട്…നിനക്കെന്താ ഭ്രാന്താണോ ലക്ഷ്..

പറയാം മഹി നീയിങ്ങനെ ദൃതി കൂട്ടല്ലേ…എനിക്ക് നിന്നോട് കുറച് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്…എല്ലാത്തിനും കൃത്യമായ ഉത്തരം എനിക്ക് കിട്ടിയാൽ ഞാൻ തന്നെ മഹിയെ വീട്ടിൽ കൊണ്ട് വിടാം..

ലക്ഷ് നീ പോലിസ് കളിക്കാതെ കാര്യം പറയാൻ നോക്ക്‌… മഹി ഇത്തിരി കടുപ്പിച്ചു പറഞ്ഞു…

പറയാടോ… ഒന്ന് സമാധാനപ്പെട് എന്നും പറഞ്ഞു ലക്ഷ് അവന്റെ ഫോണിൽ നിന്നും ശാരിയുടെ ഫോട്ടോ എടുത്ത് മഹിക്ക് നേരെ നീട്ടികൊണ്ട് ചോദിച്ചു ….

ഈ കുട്ടിയെ അറിയുമോ???

ആ ഫോട്ടോ കണ്ടതും മഹേഷിന്റെ മുഖം ചെറുതായൊന്നു പതറി.. അത് ലക്ഷ് ശ്രദ്ധിക്കുകയും ചെയ്തു.

എനിക്ക്‌.. എനിക്ക് എങ്ങനെ അറിയാനാണ്… പതർച്ച മറച്ചു പിടിച്ചുകൊണ്ടു മഹേഷ്‌ പറഞ്ഞു..

ശരി.. എന്നാൽ മഹി ഇതൊന്ന് കണ്ടു നോക്കു എന്നും പറഞ്ഞു സി സി ടി വി ദൃശ്യങ്ങൾ ഒക്കെയും അവനു കാണിച്ചത് കൊടുത്തതും അവൻ നിന്നു വിയർക്കാൻ തുടങ്ങി..

ഈ കുട്ടി തന്നെയല്ലെ ആ കുട്ടി…. അല്ലെ മഹി… അല്ല എന്റെ കണ്ണിന് ഇനി വല്ല കുഴപ്പവും ലക്ഷ് മഹിക്കിട്ട് ഒരു കൊട്ട് കൊടുത്തു…..

മഹി നന്നായി വിയർക്കുന്നുണ്ടല്ലോ… ലക്ഷ് അല്പം പുച്ഛത്തോടെ പറഞ്ഞു…കഴിഞ്ഞില്ല മഹി ഇനി ഇതൊന്നു കൂടി താൻ കേട്ടു നോക്ക് എന്നും പറഞ്ഞു ശിവാനി കേൾപ്പിച്ച ഓഡിയോ കൂടി അവനു കേൾപ്പിച്ചു… സി സി ടി വി ഫൂട്ടേജിൽ നിന്നും അന്നേദിവസം മഹാദേവന്റെ കാബിനിലേക്ക് മഹേഷ്‌ പോവുന്നതും കൂടി കാണിച്ചു കൊടുത്തതും മഹിയുടെ മുഖം വിളറി വെളുത്തു..

ഇനി പറ.. മഹി എന്തിനാ എന്റെ അച്ഛന്റെ കാബിനിലേക്ക് പോയത്… മഹി അച്ഛന്റെ ഓഫീസിലെ അവിടത്തെ ഹയർ ലെവൽ എംപ്ലോയർ ആണ്… ബട്ട്‌ അച്ഛന്റെ പെർമിഷൻ ഇല്ലാതെ കാബിനിലേക്ക് ഒരാളും കയറാറില്ല.. ഞാൻ പോലും…എന്റെ അച്ഛൻ വിളിക്കിക്കുന്നു എന്ന് കള്ളം പറഞ്ഞുകൊണ്ട് എന്തിനാണ് ശാരിക എന്ന പെൺകുട്ടിയെ കാബിനു അകത്തേക്ക് എത്തിച്ചത്… പിറ്റേ ദിവസം ആ പെൺകുട്ടിയുടെ മൃതുദേഹം പോലിസ് കണ്ടെത്തി… പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം പറയുന്നത് വളരെ ക്രൂരമായ റേപ്പിന് ശേഷം ശ്വാസം മുട്ടിച്ചു കൊലപെടുത്തി എന്നതാണ് …. എന്തിനായിരുന്നു ഇതൊക്കെ… ആ കുട്ടി മഹിയോട് എന്ത് തെറ്റാണ് ചെയ്തത്…സ്വമനസ്സാലെ തനിക്ക് വഴങ്ങാഞ്ഞിട്ടാണോ ഇതുപോലൊരു ക്രൂരകൃത്യം ചെയ്തത്… ഈ തെറ്റിനുള്ള പ്രായശ്ചിത്തമാണോ കല്യാണംപോലും കഴിക്കാതെ വീട്ടുകാരെയും കുടുംബക്കരെയും ഒഴിവാക്കിയുള്ള ഈ ഏകാന്ത ജീവിതം… പറ.. മഹി..താനിതിനു എനിക്ക് ഉത്തരം നൽകിയെ പറ്റു… എനിക്ക് അറിയണം ഇതിലെ സത്യാവസ്ഥ… കാരണം ശാരികയുടെ അനിയത്തിക്ക് അതായത് എന്റെ ഭാര്യക്ക് ഞാൻ വാക്ക് കൊടുത്തുപോയി ഇതിനു പിന്നിൽ ആരായാലും അവനെ മുന്നിൽ കൊണ്ടു വന്നു നിർത്തിതരുമെന്ന്.. എനിക്ക് വാക്ക് പാലിച്ചേ പറ്റു.. കാരണം അവളോളം എനിക്ക് പ്രിയം മറ്റൊന്നില്ല…. അവളുടെ മുന്നിൽ തെറ്റുകാരൻ എന്റെ അച്ഛനാണ്… അതല്ല എന്ന് എനിക്ക് പ്രൂവ് ചെയ്യണം മഹി…ഇനിയിപ്പോ മഹി നേരെ ചൊവ്വേ പറയാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ ചിലപ്പോൾ എനിക്ക് മഹിയുടെ മേലെ കൈ വെക്കേണ്ടി വരും കേട്ടോ…

ലക്ഷ് പറഞ് നിർത്തിയതും മഹി ഒന്ന് ചിരിക്കുകയാണ് ചെയ്തത്…  ലക്ഷിന് ശിവാനിയെ എത്രത്തോളം പ്രിയമാണോ അത്രത്തോളം എനിക്കും എന്റെ ശാരിയോട് ഇഷ്ടമുണ്ടായിരുന്നു.. പ്രണയമായിരുന്നു അവളോടെനിക്ക്…..ഈ എനിക്ക് ആദ്യമായും അവസാനമായും ഒരു പെണ്ണിനോട്‌ പ്രണയം തോന്നിയിട്ടുണ്ട് എങ്കിൽ അതവളാണ് ശാരിക മോഹൻ…ശരിയാണ് ഈ തെളിവുകൾ ഒക്കെയും വെച്ചു നോക്കിയാൽ അവളെ റേപ്പ് ചെയ്തതും കൊന്നതും ഒക്കെ ഞാനാണെന്നെ എല്ലാരും പറയുള്ളു..അതിന് വേണ്ടി തന്നെയാണ് ഈ തെളിവുകൾ ആരും കാണാതെ  സൂക്ഷിച്ചതും… പക്ഷെ ഇതൊക്കെ ലക്ഷിന് എങ്ങനെ കിട്ടി എന്ന് എനിക്ക് അറിയില്ല…

പ്രണയം മഹിക്ക്.. അതും ശാരികയോട്… അവളുടെ ശരീരത്തിനോടായിരിക്കും അല്ലെ… അതിന് കാമം എന്നാണ് മഹി പറയുന്നത്…ലക്ഷ് മനഃപൂർവം അതെടുത്തിട്ടതാണ്…

ലക്ഷിന് ശിവാനിയോട് ഈ പറഞ്ഞ കാമം ആണെന്ന് ഞാൻ പറഞ്ഞാൽ.. താനത് നിഷേധിക്കുമോ ആക്‌സെപ്റ്റ് ചെയ്യുമോ…..മഹി ലക്ഷിനോട്‌ സമാധാനപരമായി ചോദിച്ചു…

സംശയം എന്താ നിഷേധിക്കും എന്ന് മാത്രമല്ല പറഞവന്റെ അണപ്പല്ല് ഞാൻ ഇടിച്ചു തെറിപ്പിക്കും ഞാൻ….ഇതിപ്പോ സിറ്റുവേഷൻ ഇതായത് കൊണ്ടും മഹി ആയതു കൊണ്ടും ഞാൻ വെറുതെ വിട്ടിരിക്കുന്നു…
ശിവാനിയും ഞാനും കെട്ടിനു മുൻപേ ഒരുമിച്ചു ഒരു മുറിയിൽ ഒരു കട്ടിലിൽ കിടന്നവരാണ്… അവളോട് എനിക്ക് താൻ പറഞ്ഞ ആ സാധനം ആയിരുന്നേൽ ഇപ്പൊ അവളുടെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞ് എന്നേ എന്റെ വീട്ടിലെ തൊട്ടിൽ കിടക്കേണ്ട സമയം കഴിഞ്ഞു…

ലക്ഷ്നോട് വാദിച്ചു ജയിക്കാൻ ഞാൻ ഇല്ല…അതിനെനിക്ക് പറ്റില്ലെന്നും അറിയാം ….ആത്മാർഥമായി പ്രണയിക്കാൻ ലക്ഷ്നും ശിവാനിക്കും മാത്രമേ പറ്റുള്ളൂ എന്നുണ്ടോ…. ഒരിക്കലും ഇല്ല…ഇതിൽ കാണുന്നതിനുമപ്പുറം ഒരു മഹേഷും ശാരികയും ഉണ്ടായിരുന്നു… അവര് തമ്മിൽ ആഴത്തിലുള്ള പ്രണയമുണ്ടായിരിന്നു…

എന്ത് ഭ്രാന്താണ് മഹി നീ പറയുന്നത്…എന്നിട്ടാണോ നീ അവളെ അന്ന് കടന്നു പിടിച്ചത്.. അതും അവൾ ഒരുപാട് എതിർത്തിരുന്നു… അത് ഈ വോയ്‌സ് ക്ലിപ്പിൽ നിന്നും മനസിലാവും.. താൻ അവളെ കടന്നു പിടിച്ചപ്പോഴാണ് അവൾ പേടിച് അതുപോലെയൊക്കെ വിളിച്ചു പറഞ്ഞത്…

അതേ.. ഞാൻ അവളെ കടന്നു പിടിക്കാൻ ചെന്നിരുന്നു.. അത് സത്യമാണ്.. അതിനെ അവൾ എതിർത്തിരുന്നതുമാണ്… പക്ഷെ നിങ്ങളൊക്കെ കരുതുംപോലെ ഞാൻ അവളെ മിസ്സ്‌യൂസ് ചെയ്യാൻ വേണ്ടിയല്ല അങ്ങനെ ചെയ്തത് എന്റെ മേലിലുള്ള തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയാണു…ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു.. ഞങൾ രണ്ടുപേരും ഇഷ്ടം പരസ്പരം തുറന്നു പറഞ്ഞതുമാണ്… വെറും ഇഷ്ടം ആയിരുന്നില്ല എനിക്കവളോട്… ജീവിതത്തിൽ ഒരുമിച്ച് വേണം എന്ന് ഞങ്ങൾ തീരുമാനിച്ചതുമാണ്.. സംശയം ഉണ്ടെങ്കിൽ നീയിതൊക്കെ ഒന്ന് കണ്ട് നോക്ക് ലക്ഷ് എന്നും പറഞ്ഞു മഹി ശാരിയും അവനും ഒരുമിച്ചു എടുത്ത ചില ഫോട്ടോസും വിഡിയോസും ഒക്കെയും ലക്ഷിനു കാണിച്ചു കൊടുത്തു…..

ലക്ഷ് അത് കണ്ട് ഒരു നിമിഷം തറഞ്ഞുപോയി.. തന്റെ കണക്ക് കൂട്ടലുകൾ പാടെ തെറ്റിയിരിക്കുന്നു..ലക്ഷ് നെറ്റിത്തടം ഉഴിഞ്ഞു….

.പക്ഷേ ഇനിയും ഒരുപാട് ചോദ്യങ്ങൾക്ക്‌ മഹി നീയെനിക്ക് ഉത്തരം നൽകിയേ പറ്റു… ലക്ഷ് മഹിയോട് തുടർന്നു ചോദിച്ചു …

പിന്നെ ഈ ഒരു വീഡിയോയിൽ മഹി അവളുടെ കയ്യിൽ പിടിച്ചപ്പോൾ അവൾ ദേഷ്യത്തോടെ ആണ് തന്നോട് പ്രതികരിക്കുന്നുള്ളത്… മഹാദേവൻ സാർ വിളിക്കുന്നു എന്ന് കള്ളം പറഞ്ഞു താൻ എന്തിനാ ആ കുട്ടിയെ എന്റെ അച്ഛന്റെ ക്യാബിൻ എത്തിച്ചത്.. അവിടെ ക്യാമറ ഇല്ല എന്ന് ശരിക്കും അറിയാവുന്നത് കൊണ്ടല്ലേ താൻ അവിടെതന്നെ ചെന്നത്.. അപ്പോ തന്റെ മനസ്സിൽ വേറെ എന്തൊക്കെയോ ഉദ്ദേശം ഇല്ല എന്ന് പറയാൻ പറ്റുമോ..

ശരിയാണ്… ഞാൻ ചെയ്ത വലിയ തെറ്റായിരുന്നു അത്…. ഞാനന്ന് അങ്ങനെ ചെയ്തത് ശാരിയെ എന്റെ മുന്നിൽ എത്തിച്ചു എനിക്ക് പറയാനുള്ളത് കേൾപ്പിക്കാൻ വേണ്ടിയായിരുന്നു. ഞങ്ങൾക്കിടയിലെ തെറ്റിദ്ധാരണ തീർക്കാൻ വേണ്ടിയായിരുന്നു…..നേരായ വഴിയിൽ ഒരുപാട് തവണ ഞാൻ ശ്രമിച്ചതാണ് പക്ഷെ അവൾ കേൾക്കാൻ നിന്നില്ല..

ഞാനും ശാരിയും തമ്മിലുള്ള ബദ്ധം എങ്ങനെയോ മേഘ അറിയാൻ ഇടയായി… ഞങ്ങളെ തമ്മിൽ പിരിക്കുക എന്ന ഉദ്ദേശത്തോടെ അവൾ അത് അച്ഛന്റെ ചെവിയിൽ എത്തിക്കുകയും ചെയ്തു… എനിക്ക് വേണ്ടി അച്ഛൻ മറ്റൊരു പെൺകുട്ടിയെ നേരത്തെ കണ്ടു വെച്ചിരുന്നുപോലും അതിനാൽ അച്ഛന് ഞങ്ങളുടെ ബന്ധം ആക്‌സെപ്റ്റ് ചെയ്യാൻ ഒരുക്കമല്ലായിരുന്നു….മേഘ.. അവളൊരു ഡിഫറെൻറ് ക്യാരക്ടർ ആയിരുന്നു…. കാര്യം സാധിക്കാൻ അവൾ എന്ത്‌ വേണേലും ചെയ്യും… അമ്മയെയും അച്ഛനെയും അവൾ അവളുടെ വരുത്തിയിൽ ആക്കിയിരുന്നു..മിക്കതും അവൾ നേടിയെടുക്കുന്നത് അമ്മയിലൂടെയായിരുന്നു… പക്ഷെ ഇക്കാര്യം അവൾ സാധിച്ചത് അച്ഛനിലൂടെയും.. അമ്മയ്ക്ക് അവളെ പോലെ തന്നെ എന്നെയും വല്യ കാര്യമായിരുന്നു… അവളുടെ കൂടെ കൂടി അമ്മ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്…. അതിനാൽ അച്ഛനും അവളും എനിക്ക് എതിരായി പ്രവർത്തിച്ചു… ഞാനും വിട്ടുകൊടുത്തില്ല… വാശിയോടെ നിന്നു.. മേഘയുടെ മയക്കു മരുന്ന് ഉപയോഗം ഞാൻ കയ്യോടെ പൊക്കിയതും ഞാൻ അതിനെ എതിർത്തതും നിന്നെ കെട്ടാൻ ഞാൻ ഒരിക്കലും അവളുടെ കൂടെ നിൽക്കില്ല എന്ന് പറഞ്ഞതുമാണ് അവൾക്കെന്നോടുള്ള പകയ്ക്ക് കാരണം….അതവൾ ശാരിയിലൂടെ തീർക്കുകയായിരുന്നു… അവൾക്ക് കിട്ടാത്ത പ്രണയം എനിക്കും വേണ്ടെന്ന്…. അവൾ  ഡ്രഗ്സിൽ അത്രത്തോളം അഡിക്ക്റ്റ് ആയി കഴിഞ്ഞിരുന്നു……..

ശാരിയെ കണ്ടു അവൾ എന്തൊക്കെയോ വേണ്ടാധീനം  എന്നെക്കുറിച്ചു പറഞ്ഞു കൊടുത്തു… ഞാൻ അവളോട് കാണിക്കുന്ന സ്നേഹംപോലും അവളുടെ ശരീരം മോഹിച്ചാണെന്നും എന്റെ കല്യാണം മറ്റൊരു പെണ്ണുമായി പറഞ്ഞുവെച്ചിട്ടുണ്ടെന്നും ഒരിക്കലും എന്റെ ഫാമിലി അവളെ സ്വീകരിക്കില്ല എന്നുകൂടി അറിഞ്ഞതോടെ അവളെന്നിൽ നിന്നും ഒഴിഞ്ഞു മാറി..

 ശാരിയുടെ അവഗണനയുടെ കാരണം അറിയാതെ ഞാൻ അവളുടെ പിറകെ ഒരുപാട് നടന്നു.. സംസാരിക്കാൻ പോലും കൂട്ടാക്കാതിരിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയിട്ടുണ്ട് പിറകെ നടന്നു ശല്യം ചെയ്തിട്ടുണ്ട്.. അതൊക്കെയാണ്‌ ആ വീഡിയോ ക്ലിപ്സിൽ കാണുന്നത്… അവളോട് ഒറ്റയ്ക്ക് സംസാരിക്കാൻ ഒരവസരം കാത്തിരുന്നപ്പോഴാണ് അവൾക്ക് ഓവർ ടൈം ഡ്യൂട്ടി വരുന്നത്..
അത് മനസിലാക്കിയ ഞാൻ അമ്മാവൻ പോയ സമയത്ത് സെക്യൂരിറ്റിയുടെ
സഹായത്തോടെ അമ്മാവൻ വിളിക്കുന്നു എന്നും പറഞ്ഞു അമ്മാവന്റെ കാബിനിൽ എത്തിച്ചു…

അമ്മാവനെ പ്രതീക്ഷിച്ച അവൾ പെട്ടെന്ന് എന്നെ അവിടെ കണ്ടപ്പോൾ ശരിക്കും ഞെട്ടി… തിരിഞ്ഞു പോവാൻ നിന്ന അവളുടെ കയ്യിൽ ഞാൻ കേറി പിടിച്ചു നെഞ്ചോട് ചേർത്തു .. അന്നേരം
അവൾ പറഞ്ഞ വാക്കുകൾ ഓക്കെയാണ് അതൊക്കെയും..അതൊക്കെ സത്യമാണ്.. അത് കഴിഞ്ഞു അവിടെ നടന്നത് പറഞ്ഞാൽ നിങ്ങളാരെങ്കിലും വിശ്വസിക്കുമോ…??മഹി ദയനീയമായി പറഞ്ഞു..

ഞാൻ വിശ്വസിക്കും.. നീ ധൈര്യമായി പറ ലക്ഷ് മഹിക്ക്‌ കുടിക്കാൻ വെള്ളം കൊടുത്തുകൊണ്ട് പറഞ്ഞു…വെള്ളം കുടിച്ച മഹി തുടർന്നു..

ശാരി എന്റെ പിടിയിൽ നിന്നും കുതറിമാറാൻ നോക്കിയപ്പോഴാണ് അവളുടെ കയിലുള്ള ഫോൺ നിലത്തു വീണു പൊട്ടുന്നത്.. അന്നേരം ഞാൻ അവളെ ഇറുകെ പുണർന്നു അവളുടെ കയ്യിലേക്ക്  ബലമായി ഒരു റിങ് ഇട്ടുകൊടുത്തതും അവളുടെ എതിർപ്പ് പതിയെ കുറഞ്ഞു വന്നു..അവൾ അവളുടെ വിരലിലെ മോതിരത്തിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി…മഹിയുടെ ഓർമ്മകൾ അന്നേ ദിവസത്തിലേക്ക് പോയി..

ശാരി… വിൽ യൂ മാരി മി… അതേ ശാരി ഞാൻ നിന്നെ അത്രയ്ക്കും പ്രണയിക്കുന്നു… നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല… നമ്മളെ തമ്മിൽ അകറ്റാൻ വേണ്ടിയാണു എന്റെ സഹോദരി അങ്ങനെ പറഞ്ഞത്….നീയെന്നെ വിശ്വാസിക്ക്… അതിന് ശേഷം മഹി തന്റെ നിരപരാധിത്യം അവൾക്ക് മുന്നിൽ തുറന്നു പറയുന്നുണ്ട്…. ശാരിക അന്നേരം എല്ലാം കേട്ടു നിന്നു 

അന്നേരം കുറ്റബോധം കാരണം ശാരിയുടെ കണ്ണ് നിറഞ്ഞു അവൾ തിരിച്ചു അവനെ ഹഗ് ചെയ്യുന്നുണ്ട്.. അങ്ങനെ കുറേ നേരം അവർ അതുപോലെ കെട്ടിപിടിച്ചു നിൽക്കുമ്പോഴാണ് കേബിന്റെ ഡോർ തുറന്നു മഹിയിടെ അച്ഛൻ പ്രതാപ് വരുന്നത്… അതുകണ്ടതും ഇരുവരും പെട്ടെന്ന് അകന്നു മാറുന്നുണ്ട്…

മഹി… എന്താ ഇത്… ഇതൊരു ഓഫീസ് ആണ്.. അല്ലാതെ മൂന്നാംകിട ലോഡ്ജ് അല്ല…പ്രതാപ് മഹിയുടെ നേരെ തിരിഞ്ഞു..

മഹി ഒന്നും മിണ്ടിയില്ല….മുറിയിൽ മൗനം തളം കെട്ടി നിന്നു…

ദേഷ്യം ഒക്കെയും ഒന്ന് തണുത്തതും പ്രതാപ് മകനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു …എന്താ മഹി ഇത്… എല്ലാരേയും നാണം കെടുത്താനാണോ നിന്റെ ഉദ്ദേശം… നീ രണ്ട് ദിവസമായി വീട്ടിൽ വന്നിട്ട്.. നിന്നെ കാണാതെ നിന്റെ അമ്മ എത്ര വിഷമിക്കുന്നുണ്ടെന്ന് നിനക്കറിയാമോ…??

അത് കേട്ടതും മഹി അയാളെ പുച്ഛത്തോടെ ഒന്ന് നോക്കി..

 മഹി നിനക്ക് ഈ കുട്ടിയെ മറക്കാൻ പറ്റില്ല എന്നാണോ പറയുന്നത്..

അതേ അച്ഛാ… എനിക്ക് ഇവളില്ലാതെ പറ്റില്ല അവൻ തീർത്ത് പറഞ്ഞു…

അത് കേട്ട അയാൾ ഒന്ന് ദീർഘമായി നിശ്വസിച്ചു….ശരി നിന്റെ ആഗ്രഹം എന്താണോ അത് തന്നെ നടക്കട്ടെ… ഞാനോ നിന്റെ അമ്മയോ ഇന്നേവരെ നിന്റെ ആഗ്രഹത്തിന് എതിര് നിന്നിട്ടുണ്ടോ.. നിന്റെ നന്മയ്ക്കു വേണ്ടിയാണു ഞങ്ങൾ ഓരോന്ന് ചെയ്തത്.. പക്ഷെ നീ അത് മനസിലാക്കിയില്ല.. പോട്ടെ എല്ലാം കഴിഞ്ഞില്ലേ… ഇനിയിപ്പോ ഇതുപോലെ ഓഫിസിൽ വെച്ച് ഓരോന്ന് ചെയ്ത് വെച് ആൾക്കാരെ കൊണ്ട് അതും ഇതും പറയിക്കണ്ട..മഹാദേവൻ അറിഞ്ഞാൽ ഇതൊന്നും അംഗീകരിച്ചു തരില്ല….

ഞാൻ ഈ കുട്ടിയുടെ വീട്ടിൽ ചെന്ന് അച്ഛനെ കണ്ട് കാര്യങ്ങൾ ഒക്കെയും സംസാരിക്കാം.. എന്നിട്ട് മതി ഒക്കെയും…അയാൾ ശാരിയെ ഒന്ന് നോക്കി…

ഇതൊക്കെ കേട്ട മഹിയും ശാരിയും പരസ്പരം മുഖത്തോട് മുഖം നോക്കി…ഇത്കേട്ട് മഹി തന്റെ അച്ഛനെ ഇറുകെ പുണർന്നു…

ഇനി കുട്ടി വീട്ടിലേക്ക് ചെന്നോളൂ പ്രതാപ്
ശാരിയെ നോക്കി പറഞ്ഞു…

അച്ഛാ….നേരം ഇത്രയൊക്കെ വൈകിയ സ്ഥിതിക്ക് ഞാൻ ഇവളെ വീട്ടിൽ കൊണ്ട് വിട്ടിട്ട് വന്നാൽ മതിയോ..

അത് കേട്ട പ്രതാപ് ശാരിയോട് ചോദിച്ചു
കുട്ടി എവിടെയാ താമസം….

ഞാൻ അമ്മാവന്റെ വീട്ടിലാ….ഗാന്ധി നഗറിലാ…സെക്കന്റ്‌ സ്ട്രീറ്റ്… അവൾ പതിയെ പറഞ്ഞു..

മ്മ്.. എന്നാൽ മഹി വീട്ടിലേക്ക് ചെന്നോളൂ ഈ കുട്ടിയെ ഞാൻ വീട്ടിൽ എത്തിച്ചോളാം… എനിക്ക് ഈ കുട്ടിയുടെ അമ്മാവനെ പരിചയപെടുകയും ചെയ്യാല്ലോ…

അത് കേട്ട മഹി ശാരിയെ ഒന്ന് നോക്കിയപ്പോൾ അവൾ അവനോട് കണ്ണ് കോണ്ട് ഞാൻ പൊയ്ക്കോളാം നിങ്ങൾ പൊയ്ക്കോ എന്നപോലെ കാണിച്ചു…

എന്നാൽ നിങ്ങൾ അങ്ങോട്ട് ചെല്ല് ഞാൻ ഇവിടെ ഒക്കെയും ക്ലോസ് ചെയ്തിട്ട് വരാം എന്ന് പ്രതാപ് പറഞ്ഞതും മഹി ശാരിയെയും കൂട്ടി ഓഫീസിനു പുറത്തെത്തി…. അത്രയും പറഞ്ഞു മഹി നിർത്തി..

പിന്നീട് .. പിന്നീട് എന്താണ് സംഭവിച്ചത്.. ലക്ഷ്  ബാക്കി അറിയാനുള്ള ആകാംഷയോടെ ചോദിച്ചു…

അച്ഛന്റെ കൂടെ ശാരി അവളുടെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കും പുറപ്പെട്ടു…. അവളുടെ ഫോൺ പൊട്ടിയതിനാൽ പിന്നീട് എനിക്ക് അവളെ കോൺടാക്ട് ചെയ്യാനും പറ്റിയില്ല…അച്ഛൻ കുറച്ചു കഴിഞ്ഞു തിരിച്ചെത്തി.. പക്ഷെ ഞാൻ അന്നേരം ഒന്നും ചോദിച്ചില്ല…. കാരണം വീട്ടിൽ കുറച്ചു ഗസ്റ്റ് വന്നിട്ട് ഉണ്ടായിരുന്നു….പിറ്റേന്ന് രാവിലെ അവൾ ഓഫീസിലേക്ക്‌ വന്നില്ല… പിന്നീടാണ് ഞാൻ അവൾ കൊല്ലപ്പെട്ട വിവരം അറിയുന്നത്… അവൾ ജോലി ചെയ്യുന്ന സ്ഥാപനം എന്ന നിലയിൽ ഓഫീസിൽ പോലിസ് അന്വേഷത്തിന് വന്നിരുന്നു… ഓഫീസിന്റെ ഗുഡ് വില്ലിനെഇത് ബാധിക്കും എന്നോർത്ത് ഓഫീസിൽ നിന്നും അവൾ അന്ന് ലീവ് ആയിരുന്നു എന്ന് എല്ലാരും കൂടി വരുത്തി തീർത്തു…ചില വർക്കേഴ്സ് കള്ള മൊഴിയും നൽകി…അതോടെ അന്വേഷണം വഴി മാറിപോയി….അന്നത്തെ സി സി ടിവി ദൃശ്യങ്ങൾ മുഴുവനും ആരോ മനപ്പൂർവം എടുത്ത് മാറ്റി…. ചിലപ്പോൾ അച്ഛനാവാം അല്ലെങ്കിൽ അമ്മാവൻ….ഞാനും അവളും തമ്മിലും ഉള്ള റിലേഷൻ പുറത്ത് അറിയാത്തത് കൊണ്ട് എനിക്ക് നേരെയും ഒരു ചോദ്യവും വന്നില്ല…മഹി പറഞ്ഞു നിർത്തി..

ഓഹോ…. ഇങ്ങനെയൊക്കെയാണ് സംഭവം… കേസ് ഭയന്നു മഹി മൗനം പാലിച്ചു എന്ന് പറയുന്നതാവും കൂടുതൽ നല്ലത്….. എന്നാലും മഹിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ലേ അവൾക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ …മഹി തന്റെ അച്ഛനോട് ചോദിച്ചില്ലെ അവളെ വീട്ടിൽ ഇറക്കിയോ എന്ന്… അവൾ അന്ന് വീട്ടിൽ എത്തി എങ്കിൽ അവളുടെ മൃതു ദേഹം  പിന്നീട് എങ്ങനെ ഒരു വിജനമായ സ്ഥലത്ത് നിന്നു കിട്ടി എന്ന്…

ചോദിച്ചു…. മഹി പതിയെ പറഞ്ഞു…

മഹിക്ക് തൃപ്തികരമായ മറുപടി കിട്ടിയോ…. ലക്ഷ് വീട്ടില്ല..
ഇത്തരം കാര്യത്തിൽ തെറ്റ് ചെയ്തത് സ്വന്തം അചനാണെങ്കിൽ പോലും ശിക്ഷ വാങ്ങിച്ചു കൊടുക്കണം മഹി…… ലക്ഷിന് അന്നേരം മഹിയോട് പുച്ഛമാണ് തോന്നിയത്…

ഇല്ല.. ലക്ഷ് എന്റെ അച്ഛൻ.. അത് ചെയ്യില്ല…… അച്ഛന് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റും ലക്ഷ്… അച്ഛനും ഉണ്ട് അതുപോലൊരു മകൾ… ആ അച്ഛൻ അതൊരിക്കലും ചെയ്യില്ല….. എന്നാലും ഞാൻ അച്ഛനോട് ചോദിച്ചു… ഒരിക്കലല്ല ഒരുപാട് തവണ.. അന്നേരം അച്ഛൻ പറഞ്ഞു അവൾ അന്നേരം അച്ഛനോട് പറഞ്ഞത്രേ തന്നെ ഇപ്പൊ വീട്ടിൽ ഇറക്കിയാൽ അമ്മാവനൊക്കെ അത് ഇഷ്ടമായി എന്ന് വരില്ല.. തന്നേ ഓട്ടോയിൽ കയറ്റി വിട്ടാൽ മതി എന്നും പറഞ്ഞപോൾ അച്ഛൻ കൂടുതൽ പ്രശ്നം അവരുതെന്ന് കരുതി ഔട്ടോയിൽ കയറ്റി വിട്ടതാണെന്ന് ആണയിട്ട് പറയുന്നു… പിന്നെ ഞാൻ ഞാനെന്ത് ചെയ്യും… ഞാൻ പറഞ്ഞതാ നമുക്ക് നിയമ പരമായി അന്വേഷിക്കാം എന്ന് അപ്പോൾ അച്ഛൻ അത് വിലക്കി… അവസാനം എല്ലാം കൂടി എന്റെ മേലെ വന്നു ചേരും എന്നും പിന്നെ കുടുംബത്തോടെ നമ്മൾ കുടുങ്ങും എന്ന് പറഞ്ഞപ്പോൾ എന്റെ മുന്നിൽ മൗനം പാലിക്കുക എന്നതല്ലാതെ വേറെ വഴി ഇല്ലായിരുന്നു…. ഞാനാണ് തെറ്റുകാരൻ ആരെയും കാത്തു നിൽക്കാതെ ഞാൻ അവളെ അന്ന് വീട്ടിൽ സേഫ് ആയി എത്തിക്കണമായിരുന്നു… എങ്കിൽ അവൾക്കീ ഗതി വരില്ലായിരുന്നു… ഞാൻ ചെയ്ത ആ തെറ്റിന് ഞാനിന്ന് സ്വയം ശിക്ഷ നടപ്പിലാക്കുവാണ്…. അതാണ് എന്റെ ഏകാന്ത ജീവിതം… അവളുടെ ഓർമകളിൽ ഞാനിന്നും ജീവിക്കുന്നു…അവളിപ്പോഴും എന്റെ കൂടെയുണ്ട്… മഹിയുടെ കണ്ണ് അന്നേരം ഈറനണിഞ്ഞു 

മഹി… മഹി പറഞ്ഞതൊക്കെ ഞാൻ വിശ്വസിക്കുന്നു.. കാരണം മഹിയെ എനിക്ക് നന്നായിട്ട് അറിയാം… പക്ഷെ ഇതിനിടയിൽ എന്തൊക്കെയോ ചില സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് ഫീൽ ചെയ്യുന്നു… ഇനി ഇതിന്റെ ബാക്കി അറിയണം എങ്കിൽ മഹി കൂടി ഞങളുടെ കൂടെ സഹകരിച്ചേ പറ്റു….

അപ്പോഴേക്കും  ഗൗതം അർജുൻ മിഥുൻ ഇവരൊക്കെ അകത്തു നിന്നു വന്നു… എല്ലാവരെയും മഹി മാറി മാറി നോക്കി… അകത്തു നിന്നു മൂവരും മഹി പറഞ്ഞ കഥകൾ ഒക്കെയും  ലൈവ് ആയി വീഡിയോ മുഖേന കണ്ടിരുന്നു…

 ഇനിയെന്താണ് നെക്സ്റ്റ് സ്റ്റെപ്… നിങ്ങൾക്ക് എന്തെങ്കിലും ഹിന്റ് കിട്ടിയോ… മഹിയെ പൊക്കിയപോലെ മഹിടെ അച്ഛനെ പൊക്കി സത്യം പറയിപ്പിക്കുക അത്ര പോസിബിൾ അല്ല.. സോ ആ വഴി നമുക്ക് ചൂസ് ചെയ്യാൻ പറ്റില്ല..അതും അല്ല അറിഞ്ഞിടത്തോളം പ്രതാപൻ അങ്കിൾ ആളൊരു മാന്യൻ ആണ്….ലക്ഷ് തന്റെ ഭാഗം പറഞ്ഞു 

ലക്ഷ് പറഞ്ഞു കഴിഞ്ഞതും മിഥുൻ തന്റെ അഭിപ്രായം പറയാനായി തുടങ്ങി..

അച്ചുവേട്ട… എനിക്ക് സംശയം ആ സെക്യൂരിറ്റിയെ ആണ്… മഹിഏട്ടനും ആ പെൺകുട്ടിയും അവിടെ ഉള്ള വിവരം എങ്ങനെ മഹിയേട്ടന്റെ അച്ഛൻ അന്നേരം അറിഞ്ഞു….അതും അല്ല… ആള് നേരത്തെ  എന്തൊക്കെയോ വിഴുങ്ങിയ പോലെ എനിക്ക് തോന്നി… ഒന്നുകൂടി പെരുമാറിയാൽ ഉറപ്പായും നമുക്ക് എന്തെങ്കിലും കിട്ടും….

അത് കേട്ട എല്ലാവരും സെക്യൂരിറ്റിയെ പൂട്ടിയിട്ട സ്ഥലത്തേക്ക് നടന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button