Kerala
ഷൂട്ടിംഗ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിംഗ് പരിശീലനകനായ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു.85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 19 വർഷം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിമ്പിക്സുകളിലായി ഷൂട്ടിംഗിൽ ഇന്ത്യ സ്വർണ, വെള്ളി മെഡലുകൾ ഇദ്ദേഹത്തിന്റെ പരിശീലന കാലയളവിൽ നേടിയിരുന്നു
ഷൂട്ടിംഗിൽ അഞ്ച് തവണ സംസ്ഥാന ചാമ്പ്യനും 1976ൽ ദേശീയ ചാമ്പ്യനുമായിരുന്നു. 2001ൽ രാജ്യം ദ്രോണാചാര്യ ബഹുമതി നൽകി ആദരിച്ചു. 2004ൽ ഏഥൻസ് ഒളിമ്പിക്സിൽ രാജ്യവർധൻ സിംഗ് റാത്തോഡ് വെള്ളി മെഡൽ നേടിയപ്പോൾ ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ വ്യക്തിഗത മെഡലായിരുന്നു അത്.
2008ലെ ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയപ്പോഴും 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വിജയ കുമാർ വെള്ളിയും ഗഗൻ നരംഗ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസായിരുന്നു പരിശീലകൻ