
ഒമാൻ: ഒമാനേയും യുഎഇയേയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വേ ലിങ്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. റെയില്‍വേ ട്രാക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുകയാണെന്ന് ഹഫീത്ത് റെയില്‍ അധികൃതര്‍ അറിയിച്ചു.
ഒമാനിലെ സുഹാറി യുഎഇയിലെ അബുദാബിയേയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍ പദ്ധതി 300 കോടി യുഎസ് ഡോളര്‍ ചെലവിലാണ് യാതാര്‍ത്ഥ്യമാകുന്നത്. ഇതിനായി പ്രത്യേക കണ്‍സോര്‍ഷ്യം പ്രവര്‍ത്തിക്കുകയാണ്. 34 മീറ്റര്‍ വരെ ഉയരമുള്ള 60 പാലങ്ങള്‍, 2.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ് റെയില്‍ പദ്ധതി.
ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സുഹാറിനും അബുദാബിക്കും ഇടയിലുള്ള യാത്രാ ദൂരം 100 മിനിറ്റായി കുറയും. യാത്രാ ചരക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി 303 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി ഒരുക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും പാസഞ്ചര്‍ ട്രെയിനിനുണ്ടാകുക. ചരക്ക് ട്രെയ്നുകളുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും.