Kerala
എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയിണക്കാൻ സണ്ണി ജോസഫിന് സാധിക്കും; ആശംസകൾ നേർന്ന് എ കെ ആന്റണി

ചുമതലയേറ്റെടുക്കുന്നതിന് മുമ്പായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ കണ്ട് പുതിയ കെപിസിസി നേതൃത്വം. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരാണ് എകെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം തേടിയത്
യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയിണക്കാൻ സണ്ണി ജോസഫിന് സാധിക്കുമെന്ന് എകെ ആന്റണി പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയോര കർഷകന്റെ പുത്രൻ കെപിസിസി പ്രസിഡന്റായിരിക്കുന്നുവെന്നും ആന്റണി പറഞ്ഞു
കേരളമെമ്പാടുമുള്ള മലയോര മേഖലയിലെ ജനങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ സണ്ണി ജോസഫിന്റെ നിയമനം അവർക്ക് കൂടുതൽ കരുത്ത് നൽകുമെന്നും എ കെ ആന്റണി പറഞ്ഞു.