Kerala
മലയാറ്റൂരിൽ വീടിന്റെ ഭിത്തി തകർത്ത് കാട്ടാനക്കൂട്ടം; വീട്ടമ്മക്ക് പരുക്കേറ്റു

എറണാകുളം മലയാറ്റൂരിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്നുവീണ് വീട്ടമ്മക്ക് പരുക്ക്. ഇല്ലിത്തോട്ടിൽ വിജിക്കാണ് പരുക്കേറ്റത്.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്മെമ്പർ ലൈജിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വിജിയെ ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിന് ശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേർന്ന് വനത്തിലേക്ക് കയറ്റിവിട്ടു.