Kerala
ആലപ്പുഴ ചെറുതനയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 12 വയസുകാരിയടക്കം ആറ് പേർക്ക് പരുക്ക്

ആലപ്പുഴ ചെറുതനയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇന്നലെ രാത്രി 12 വയസുകാരിക്കാണ് ആദ്യം നായയുടെ കടിയേറ്റത്.
രാവിലെ ജോലി ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയ അഞ്ച് പേരെയും തെരുവ് നായ കടിച്ചു. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.
പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ വീട്ടിലെ ആടിനെയും നായ ആക്രമിച്ചിട്ടുണ്ട്. നായ ചത്തതോടെ ഇതിന് പേ വിഷബാധയുണ്ടെന്ന ആശങ്കയിലാണ് പരുക്കേറ്റവർ.