Kerala
വീഡിയോ കോൾ ചോദ്യം ചെയ്തു; കാസർകോട് 10 വയസുകാരനെ അമ്മ ചായ പാത്രം ചൂടാക്കി പൊള്ളിച്ചു

കാസർകോട് പള്ളിക്കരയിൽ പത്ത് വയസുകാരനെ അമ്മ ചായ പാത്രം ചൂടാക്കി പൊള്ളിച്ചെന്ന് പരാതി. ഫോൺ വിളിക്കിടെ ശല്യം ചെയ്തതിനാണ് അമ്മയുടെ ക്രൂരത.
വീഡിയോ കോൾ ചോദ്യം ചെയ്ത പത്ത് വയസുകാരനെയാണ് അമ്മ ചായപാത്രം ചൂടാക്കി പൊള്ളിച്ചത്. കുട്ടിയുടെ പിതാവ് പള്ളിക്കര കീക്കാനം സ്വദേശിയാണ് ബേക്കൽ പോലീസിൽ പരാതി നൽകിയത്.
ബിഎൻഎസ്, ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. കുട്ടിയെ പൊള്ളിച്ച സംഭവത്തിന് പിന്നാലെ യുവതി മുങ്ങിയെന്നാണ് വിവരം. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തു.