National
യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ഷമി; ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഐപിഎൽ തിരക്കുകൾക്കിടയിലാണ് ലക്നൗവിലെത്തി ഷമി യോഗിയെ കണ്ടത്. ഷമിക്കൊപ്പമുള്ള ചിത്രങ്ങൾ യോഗി ആദിത്യനാഥ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു
ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം ഷമി ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നാണ് അഭ്യൂഹം. ഇതിനിടെയാണ് യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച. ഉത്തർപ്രദേശ് സ്വദേശിയാണ് മുഹമ്മദ് ഷമി. അദ്ദേഹത്തിന്റെ ജന്മനാടായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് അടുത്തിടെ യുപി സർക്കാർ പ്രഖ്യാപിച്ചിരുന്നു
നേരത്തെ അമിത് ഷായുമായും ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷമിയെ ബംഗാളിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നു.