ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അതേസമയം, മരണം നടന്ന് 57 ദിവസമായിട്ടും സുകാന്ത് സുരേഷിനെ പോലീസ് പിടികൂടിയില്ലെന്ന് കുടുംബം കോടതിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മരിച്ച ഉദ്യോഗസ്ഥയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയതായും, പോലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റ് വഴികൾ നോക്കേണ്ടി വരുമെന്നും കുടുംബം പറഞ്ഞിരുന്നു. ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ സുകാന്തിന്റെ അച്ഛനെയും അമ്മയെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
സുകാന്തിനെതിരെ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടി. മാർച്ച് 24നാണ് വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.