എനിക്ക് നിന്നെ വേണ്ട, നീ പോയി ചാവൂ എന്ന് സുകാന്ത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവ്

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ സുകാന്തിനെതിരെ നിർണായക തെളിവുകൾ. സുകാന്തും മരിച്ച ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റിന്റെ വിവരങ്ങൾ പോലീസ് വീണ്ടെടുത്തു. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്ത് ആണെന്നതിന്റെ തെളിവുകൾ ചാറ്റിൽ നിന്ന് ലഭിച്ചു
ചാറ്റിൽ നീ പോയി ചാവൂ എന്നാണ് സുകാന്ത് ആവശ്യപ്പെടുന്നത്. എന്നാണ് നീ മരിക്കുകയെന്നും യാതൊരു ദയയുമില്ലാതെ സുകാന്ത് ചാറ്റിൽ ചോദിക്കുന്നുണ്ട്. താൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ നിൽക്കുകയാണെന്നും നീ ഒഴിഞ്ഞ് പോകണമെന്നും ഐബി ഉദ്യോഗസ്ഥയോട് ചാറ്റിൽ സുകാന്ത് പറയുന്നു. അതിന് ഞാൻ എന്ത് ചെയ്യണമെന്ന് യുവതി ചോദിക്കുമ്പോഴാണ്, നീ പോയി ചാവൂ എന്ന് സുകാന്ത് പറയുന്നത്.
ചാവക്കാട്ടെ വാടക വീട്ടിൽ നിന്നാണ് ഇയാളുടെ ഐഫോൺ പോലീസ് പിടിച്ചെടുത്തത്. ഒളിവിൽ പോകുന്നതിന് തലേ ദിവസവും സുകാന്ത് ഈ മുറിയിൽ താമസിച്ചിരുന്നുവെന്നാണ് വിവരം. മാർച്ച് 24നാണ് പത്തനംതിട്ട സ്വദേശിനിയായ യുവതിയെ പേട്ട റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് രണ്ട് മാസമായിട്ടും സുകാന്തിനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല