Kerala

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 80ാം പിറന്നാൾ. പതിവുപോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണയും അദ്ദേഹത്തിന്റെ ജന്മദിനം. ഇന്നലെ സമാപിച്ച രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് പിന്നാലെയാണ് പിറന്നാൾ എത്തുന്നത്.

വാർഷികാഘോഷ പരിപാടികൾക്ക് കൊടിയിറങ്ങിയതോടെ ഇന്ന് മുതൽ മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും.ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21 ആണ് പിണറായി വിജയന്റെ ജനനത്തീയതി. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസമാണ് മുഖ്യമന്ത്രി ഈ സസ്‌പെൻസ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിലെത്തിയിട്ട് നാളെ ഒമ്പത് വർഷം പൂർത്തിയാകും.

 

Related Articles

Back to top button
error: Content is protected !!