Kerala
വയനാട്ടിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ

വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസ് സുൽത്താൻ ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ്
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.