Kerala
അൻവറിനെ യുഡിഎഫിൽ എടുക്കുമോ; നോ കമന്റ്‌സ് എന്ന് വിഡി സതീശൻ

പിവി അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന ചോദ്യത്തോട് നോ കമന്റ്‌സ് എന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങളെ മറന്നുപോയ സർക്കാരിനുള്ള മറുപടിയാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ഇനിയും എൽഡിഎഫ് അത് തിരിച്ചറിയാതെ പോയാൽ അതിന്റെ ഗുണം കോൺഗ്രസിനാണെന്നും സതീശൻ പറഞ്ഞു
യുഡിഎഫിന് വോട്ട് ചെയ്തത് വർഗീയവാദികളാണെന്ന് എൽഡിഎഫ് പറയുന്നു. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വർഗീയവാദികളാണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കേരളം വലിയ അപകടാവസ്ഥയിലാണ്.
വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന ധീരമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. വർഗീയവാദികളും തീവ്രവാദികളുമാണ് ഞങ്ങൾക്ക് വോട്ട് ചെയ്തതെന്ന് പറഞ്ഞ് നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുതെന്നും സതീശൻ പറഞ്ഞു