Kerala

ജനങ്ങളുമായി ബന്ധം വേണം, ജാഗ്രതയോടെ പ്രവർത്തിക്കണം: യൂത്ത് കോൺഗ്രസിനോട് കെസി വേണുഗോപാൽ

യൂത്ത് കോൺഗ്രസിന് ഉപദേശവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യൂത്ത് കോൺഗ്രസ് ജാഗ്രതയോടെ പ്രവർത്തിക്കണം. അടിസ്ഥാനപരമായി വേണ്ടത് ജനങ്ങളുമായുള്ള ബന്ധമാണ്. ജനബന്ധമുള്ള പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ വേണം. ബൂത്ത് തലങ്ങളിൽ പ്രവർത്തനം ശക്തമാക്കണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

നേതൃത്വം ഭംഗിയായതുകൊണ്ട് കാര്യമില്ല. അടിത്തറ ശക്തമാക്കണം. ഇല്ലെങ്കിൽ മുകളിലുള്ള ഭംഗി കുത്തനെ താഴേക്ക് പോകും. അടിത്തറ ശക്തമാക്കിയേ മുന്നോട്ടുപോകാൻ കഴിയൂ. അടിത്തറയിൽ ആശങ്കയുണ്ടെന്നും ആലപ്പുഴയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെസി വേണുഗോപാൽ പറഞ്ഞു.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു യുവജനസംഘടന എന്ന നിലക്ക് യൂത്ത് കോൺഗ്രസിനെ സജീവമാക്കുകയും സജ്ജമാക്കുകയും ചെയ്യണമെങ്കിൽ അടിത്തറ ശക്തിപ്പെടുത്തണം. വരുന്ന രണ്ട് മാസം സംഘടനയുടെ മണ്ഡലം, ബ്ലോക്ക് ജില്ലാതലങ്ങളിൽ കഴിവുറ്റവരെ നിയമിക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു

 

Related Articles

Back to top button
error: Content is protected !!