Kerala
വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസിന്റെ ജീവൻ നിലനിർത്തുന്നത്. ഡയാലിസിസ് അടക്കമുള്ള ചികിത്സകൾ തുടരുകയാണ്
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23നാണ് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തിൽ ചികിത്സയിലാണ് വി എസ്.
ഇടയ്ക്ക് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷക്ക് വക നൽകിയെങ്കിലും കഴിഞ്ഞ ദിവസത്തോടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചിരുന്നു.