കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂറിന് ശേഷമാണ് ബി്‌നദുവിനെ രക്ഷിക്കാൻ സാധിച്ചത്
തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. ബിന്ദു ഇതിനുള്ളിൽ കുടുങ്ങിയത് അറിയാൻ വൈകിപ്പോയിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഇതിനുള്ളിൽ സ്ത്രീ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് പിന്നാലെയാണ് ബിന്ദുവിനായി തെരച്ചിൽ നടത്തിയത്
14ാം വാർഡിന്റെ അടച്ചിട്ട ബാത്ത് റൂം ഭാഗമാണ് ഇടിഞ്ഞുവീണത്. ഉപയോഗിക്കാതിരുന്ന ഭാഗമാണിതെന്നാണ് അധികൃതർ പറയുന്നത്. രണ്ട് പേർക്ക് പരുക്കേറ്റു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത.