Movies

നീരജ് മാധവ് – അൽത്താഫ് സലീം ചിത്രം ‘പ്ലൂട്ടോ’യുടെ പൂജ നടന്നു; ചിത്രീകരണം ആരംഭിച്ചു

നീരജ് മാധവിനെയും അൽത്താഫ് സലീമിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു.

നിയാസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലൂടെ ശ്രദ്ധേയയായ ആർഷ ചാന്ദിനി ബൈജു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അൽത്താഫ് സലീം ഒരു ഏലിയൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

 

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാറും രശ്മി റെജുവും ചേർന്നാണ് ‘പ്ലൂട്ടോ’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനും, എഡിറ്റിംഗ് സനത് ശിവരാജും, സംഗീതം അശ്വിൻ ആര്യനും അർക്കാഡോയും നിർവഹിക്കുന്നു. ആദിത്യൻ ചന്ദ്രശേഖറാണ് ക്രിയേറ്റീവ് ഡയറക്ടർ.

ഈ വർഷം നവംബറോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഏലിയൻ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!