National
പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി; ഗോവയിൽ പശുപതി അശോക് ഗജപതി പുതിയ ഗവർണർ

ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയെയാണ് ഗോവയുടെ പുതിയ ഗവർണറായി നിയമിച്ചത്. പിഎസ് ശ്രീധരൻ പിള്ളയെ മാറ്റിയാണ് പുതിയ ഗവർണറെ നിയമിച്ചത്.
ഗോവയടക്കം മൂന്നിടങ്ങളിലെ ഗവർണർമാരെയാണ് മാറ്റിയത്. ഹരിയാനയിൽ അസിം കുമാർ ഘോഷിനെയും ലഡാക്ക് ലഫ്. ഗവർണറായി കബീന്ദ്ര സിംഗിനെയും നിയമിച്ചു. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി അശോക് ഗജപതി രാജു.
2014 മുതൽ 2018 വരെ മന്ത്രിയായിരുന്നു. അതേസമയം പിഎസ് ശ്രീധരൻ പിള്ളക്ക് മറ്റൊരു ചുമതലയും നൽകിയിട്ടില്ല. നേരത്തെ മിസോറാം ഗവർണറായിരുന്നു ശ്രീധരൻ പിള്ള