Kerala
നെയ്യാറ്റിൻകരയിൽ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ 19കാരൻ മകൻ സിജോയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂലൈ 11നാണ് സുനിൽ കുമാറിനെ കമ്പ് കൊണ്ട് സിജോ അടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
മാതാപിതാക്കളെ സിജോ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു