Kerala
റെക്കോർഡ് വിലയിൽ നിന്നും ഒരു പടി താഴെയിറങ്ങി സ്വർണം; പവന് ഇന്ന് 200 രൂപയുടെ കുറവ്

ദിവസങ്ങൾ നീണ്ട വില വർധനവിന് പിന്നാലെ സ്വർണവിലിയൽ നേരിയ ഇടിവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 75,560 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9445 രൂപയിലെത്തി
ആറ് ദിവസം കൊണ്ട് പവന് 2560 രൂപയും ഗ്രാമിന് 335 രൂപയും കൂടിയ ശേഷമാണ് വില ഇന്ന് കുറഞ്ഞത്. ഇന്നലെ റെക്കോർഡ് വിലയിലാണ് പവന്റെ വ്യാപാരം നടന്നിരുന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 7805 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 125 രൂപയിൽ തുടരുകയാണ്