National

ജഗ്ദീപ് ധൻകർ എവിടെയാണ്, സർക്കാർ പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കും: സഞ്ജയ് റാവത്ത്

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എവിടെയാണെന്ന ചോദ്യവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇക്കാര്യമുന്നയിച്ച് സഞ്ജയ് റാവത്ത് കത്ത് നൽകി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവെച്ച ജഗ്ദീപ് ധൻകറിന്റെ നിലവിലെ ആരോഗ്യസ്ഥിതി എന്താണ്, അദ്ദേഹം ഇപ്പോൾ എവിടെയാണ് എന്നിവയാണ് കത്തിലെ ചോദ്യങ്ങൾ

ധൻകറിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നുവെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. സർക്കാർ വ്യക്തമാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇതിന് പ്രതിപക്ഷത്തെ നിർബന്ധിക്കരുതെന്നും റാവത്ത് കത്തിൽ പറയുന്നു

ജൂലൈ 21ന് ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധൻകറെ ബന്ധപ്പെടാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് യാത്രയയപ്പ് നൽകാനും പ്രതിപക്ഷം ആലോചിരുന്നു. എന്നാൽ ഫോണിലൂടെയോ കത്തുകളിലൂടെയോ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് ധൻകർ എവിടെ എന്ന ചോദ്യം പ്രതിപക്ഷം ഉയർത്തുന്നത്.

Related Articles

Back to top button
error: Content is protected !!