ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്ന് രാഹുൽ ഗാന്ധി; ജനാധിപധ്യം വിജയിക്കുമെന്ന് ഖാർഗെ

രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണിതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. സത്യം രാജ്യത്തിന് മുന്നിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു
ജനാധിപധ്യം വിജയിക്കുമെന്ന് മല്ലികാർജുന ഖാർഗെ പ്രതികരിച്ചു. പോലീസ് വാഹനത്തിനിലിരുന്ന് പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ മോദി സർക്കാരിനെതിരെ മുദ്രവാക്യം മുഴക്കി. പ്രതിപക്ഷം നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. മാർച്ച് പോലീസ് തടഞ്ഞതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി
എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര എംപിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. എംപിക്ക് ചികിത്സ നൽകണമെന്ന് മറ്റ് എംപിമാർ ആവശ്യപ്പെട്ടു.
ഇന്ത്യ സഖ്യത്തിലെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ വിഷയത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും തള്ളി. പിന്നാലെ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച എംപിമാർ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു