Kerala
ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായ മലയാളി മരിച്ചു

തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു. ഓവേലി ന്യൂ ഹോപ് സ്വദേശി മണിയാണ്(60) മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ന്യൂഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. പാലക്കാട് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി പാർത്തതാണ് മണിയുടെ കുടുംബം.
കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ സ്ഥലമാണിത്. മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.