ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും

കോതമംഗലത്തെ ടിടിസി വിദ്യാർഥിനി സോനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ പിതാവിനെയും മാതാവിനെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരും കേസിൽ പ്രതികളായേക്കും. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും. റമീസിനെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു
സോനയുടെ മുഖത്ത് അടിയേറ്റതായും ചുണ്ടുകൾക്ക് പരുക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണം റമീസിന്റെ അവഗണനയാണെന്ന് പോലീസ് പറയുന്നു. മതം മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് സോനയെ റമീസ് അവഗണിച്ചതായും പോലീസ് പറയുന്നു
കഴിഞ്ഞ ബുധനാഴ്ച മുതൽ വിളിച്ചിട്ടും റമീസ് ഫോൺ എടുത്തില്ല. താൻ മരിക്കാൻ പോകുകയാണെന്ന് വെള്ളിയാഴ്ച സോന റമീസിന് സന്ദേശമയച്ചു. മരിച്ചോളാനായിരുന്നു റമീസിന്റെ മറുപടി. റമീസിന്റെ ഫോൺ വിവരങ്ങൾ പെൺകുട്ടിക്ക് അറിയാമായിരുന്നു. റമീസ് അന്യസ്ത്രീകളുമായി സെക്സ് ചാറ്റ് നടത്തിയതിന്റെ വിവരങ്ങളും പെൺകുട്ടിക്ക് ലഭിച്ചിരുന്നു.