Kerala
ആലപ്പുഴയിൽ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

ആലപ്പുഴയിൽ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണയാണ്(35) പിടിയിലായത്. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ജിതിൻ കൃഷ്ണ. 2010 മുതൽ ഇയാൾ കെഎസ്ആർടിസി ജീവനക്കാരനാണ്
കഞ്ചാവ് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിൻചുവട് ജംഗ്ഷനിൽ വെച്ച് വാഹനപരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്
ഇയാളിൽ നിന്ന് 1.286 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.