National
ബെറ്റിംഗ് ആപ്പ് സാമ്പത്തിക തട്ടിപ്പ്: സുരേഷ് റെയ്‌ന ഇ ഡി ഓഫീസിൽ ഹാജരായി

ഓൺലൈൻ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന ഇഡിക്ക് മുന്നിൽ ഹാജരായി. ന്യൂഡൽഹിയിലെ ഇഡി ഓഫീസിലാണ് റെയ്‌ന ചോദ്യം ചെയ്യലിന് ഹാജരായത്. നിയമവിരുദ്ധമായ ബെറ്റിംഗ് ആപ്പുകൾക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌നക്ക് ഇഡി സമൻസ് അയച്ചത്
ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം റെയ്‌നയുടെ മൊഴി രേഖപ്പെടുത്തും. നിയമവിരുദ്ധ ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് കേസുകളാണ് ഇഡി അന്വേഷിക്കുന്നത്. ഈ ആപ്പുകൾ വഴി സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് ആരോപണം
ആപ്പ് പ്രമോട്ട് ചെയ്യുന്നതിനായി പരസ്യത്തിൽ അഭിനയിച്ചുവെന്ന പേരിലാണ് റെയ്‌നയെ ചോദ്യം ചെയ്യുന്നത്. റെയ്‌നയെ കൂടാതെ മറ്റ് ചില ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഇഡിയുടെ നിരീക്ഷണത്തിലാണ്.