ഹിമാചലിൽ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നൽ പ്രളയവും; പാലങ്ങൾ ഒലിച്ചുപോയി, റോഡുകൾ അടച്ചു

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നൽ പ്രളയവും. ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ ഒട്ടേറ പാലങ്ങൾ ഒലിച്ചുപോയി. രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. സത്‌ലജ് നദിക്ക് കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്ട്. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്
രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. ഇതുവരെ നാല് പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കന്നാവൂർ ജില്ലയിലെ റിഷി ദോഗ്രി താഴ് വരക്ക് സമീപമുണ്ടായ മേഘവിസ്‌ഫോടനമാണ് മിന്നൽ പ്രളയത്തിന് കാരണമായത്. മോശം കാലാവസ്ഥ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്
ഗൻവി മേഖലയിൽ ഒരു പോലീസ് പോസ്റ്റ് ഒലിച്ചുപോയി. ബസ് സ്റ്റാൻഡും സമീപത്തുണ്ടായിരുന്ന കടകൾക്കും കേടുപാടുകൾ സംഭവിച്ചു. ഷിംലയിൽ രണ്ട് പാലങ്ങൾ ഒലിച്ചുപോയതോടെ കൂട്ട്, ക്യാവ് മേഖലകൾ ഒറ്റപ്പെട്ടു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല