Kerala

കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവർക്കാണ് സ്ഥാനം; വിദ്വേഷ പരാമർശം തുടർന്ന് വെള്ളാപ്പള്ളി

വീണ്ടും വിദ്വേഷ പരാമർശവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് കുരിശിന്റെ വഴിയെ പോകുന്നവർക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. തന്റെ കോലം അല്ല, തന്നെ തന്നെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു

മുസ്ലിം ലീഗ് എന്നത് മുസ്ലിം കൂട്ടായ്മയാണെന്ന് പേര് തന്നെ സൂചിപ്പിക്കുന്നുണ്ട്. അവരാണ് തന്നെ മതേതരത്വം പഠിപ്പിക്കുന്നത്. സമുദായത്തെ കുറിച്ചും അവകാശങ്ങളെ പറ്റിയും സംസാരിക്കുമ്പോൾ എങ്ങനെ വർഗീയതയാകും. സമുദയാത്തിന് വേണ്ടി സംസാരിക്കുന്നു എന്നല്ലതെ എന്ത് തെറ്റാണ് താൻ ചെയ്തത്

മലപ്പുറത്ത് കത്തിച്ചത് തന്റെ കോലമല്ല, ഈഴവ സമുദായത്തിന്റെ കോലമാണ്. സാമൂഹിക നീതി എന്ന് പറഞ്ഞാൽ മാത്രം പോര. അത് മലപ്പുറത്തും നടപ്പാക്കണം. നമ്മുടെ കുട്ടികൾക്ക് മലപ്പുറത്തും പഠിക്കണ്ടേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

Related Articles

Back to top button
error: Content is protected !!