മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കവുമായി പ്രതിപക്ഷം; നോട്ടീസ് നൽകും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കമാരംഭിച്ച് ഇന്ത്യാ സഖ്യം. തിങ്കളാഴ്ച രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഇന്ത്യാ സഖ്യം തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി പ്രതിപക്ഷം പാർലമെന്റിൽ നോട്ടീസ് നൽകും. ഇംപീച്ച്‌മെന്റ് നടപടിക്കായി ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം. രാഷ്ട്രപതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ നീക്കം ചെയ്യുന്ന കാര്യത്തിൽ അധികാരമില്ല. സഭകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്
ബിഹാറിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് അടക്കം ഉയർത്തിക്കാണിച്ചാണ് നോട്ടീസ് നൽകാനുള്ള നീക്കത്തിലേക്ക് പ്രതിപക്ഷം നീങ്ങുന്നത്. രാഹുൽ ഗാന്ധി ഉയർത്തി വോട്ട് ചോരി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.