Kerala
തിരുവനന്തപുരത്ത് സ്‌കൂൾ വാൻ കുഴിയിലേക്ക് മറിഞ്ഞു; 31 കുട്ടികളടക്കം 32 പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് സ്‌കൂൾ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് മറിഞ്ഞ് അപകടം. 31 കുട്ടികൾക്കും ഒരു അധ്യാപികക്കും പരുക്കേറ്റു. രാവിലെ 9.30ഓടെ വട്ടിയൂർക്കാവ് മലമുകളിലാണ് അപകടം.
സെന്റ് സാന്താസ് സ്‌കൂളിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ ശാസ്താമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ കണ്ടു. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റോഡിന്റെ മോശം അവസ്ഥയും കൈവരി ഇല്ലാത്തതുമാണ് അപകടകാരണമെന്നാണ് ആളുകൾ പറയുന്നത്.