Kerala
ബസുടമകൾ സമരം പ്രഖ്യാപിച്ചാൽ നേരിടും; കെഎസ്ആർടിസിയുടെ 500 സ്‌പെയർ ബസുകൾ നിരത്തിലിറക്കുമെന്ന് മന്ത്രി

സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചാൽ നേരിടുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. 500 സ്‌പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്. അത് ഡ്രൈവറെ വെച്ച് ഡീസൽ അടിച്ച് ഓടിക്കും.
വിദ്യാർഥികളുടെ കൺസെഷൻ വർധിപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂരിൽ ബസ് ഉടമകളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാൽ ഓണക്കാലത്ത് സമരം നടത്തുമെന്ന് നേരത്തെ ബസ് ഉടമകൾ പറഞ്ഞിരുന്നു
അതേസമയം കൊല്ലത്ത് ഇന്ന് പോലീസിന്റെ മിന്നൽ പരിശോധനയിൽ മദ്യപിച്ച 17 ഡ്രൈവർമാർ പിടിയിലായി. കെഎസ്ആർടിസി, സ്‌കൂൾ ബ്‌സ് ഡ്രൈവർമാരെയടക്കം 17 പേരാണ് പിടിയിലായത്.