National
വിസി നിയമനം: റിട്ട. ജഡ്ജി സുധാംശു ധൂലിയ സെർച്ച് കമ്മിറ്റി ചെയർപേഴ്‌സൺ, ഉത്തരവിട്ട് സുപ്രീം കോടതി

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാംശു ധൂലിയയെ സെർച്ച് കമ്മിറ്റി ചെയർപേഴ്‌സണാക്കി നിയമിച്ച് ഉത്തരവിട്ട് സുപ്രീം കോടതി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവർണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മിറ്റി രൂപീകരിക്കും
രണ്ട് പേർ ചാൻസലറുടെ നോമിനി, രണ്ട് പേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കും. രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണം. ഒരു മാസത്തിനുള്ളിൽ പുരോഗതി അറിയിക്കണമെന്നും കോടതി നിർദേശിച്ചു
ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ നേരത്തെ അറിയിച്ചിരുന്നത്. സഹകരണത്തിന് വേണ്ടി പരാമവധി ശ്രമിച്ചെന്നും സംസ്ഥാനം അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം നടന്നില്ലെന്നാണ് അറ്റോർണി ജനറൽ കോടതിയെ പറഞ്ഞത്.