World
അപകടകരമായി യുടേൺ എടുത്തു, ട്രക്ക് വാനിൽ ഇടിച്ച് 3 മരണം; ഇന്ത്യൻ ഡ്രൈവറെ നാട് കടത്തുമെന്ന് യുഎസ്

അമേരിക്കയിലെ ഫ്‌ളോറിഡയിൽ അപകടകരമായ രീതിയിൽ യുടേൺ എടുത്ത ട്രക്ക് ഇടിച്ച് മിനിവാൻ യാത്രികരായ മൂന്ന് പേർ മരിച്ചു. ഇന്ത്യക്കാരനായ ഡ്രൈവർ ഓടിച്ച ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. 2018 മുതൽ യുഎസിൽ അനധികൃതമായി കുടിയേറിയ ഇന്ത്യൻ പൗരൻ ഹർജിന്ദർ സിംഗ് ഓടിച്ച ട്രക്കാണ് അപകടമുണ്ടാക്കിയത്.
ഫ്‌ളോറിഡ ടേൺപൈക്കിൽ വെച്ചാണ് അപകടം. ഡ്രൈവർ അപകടകരമായ രീതിയിൽ യുടേൺ എടുത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫ്‌ളോരിഡ ദേശീയപാത സുരക്ഷാ അധികൃതർ അറിയിച്ചു. ഹർജിന്ദർ സിംഗിനെതിരെ നരഹത്യാ കുറ്റം ചുമത്തി.
അനധികൃത താമസക്കാരനായതിനാൽ ഇമിഗ്രേഷൻ നിയമലംഘന കുറ്റങ്ങളും ചുമത്തി. കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ നാടുകടത്തുമെന്ന് യുഎസ് അധികൃതർ അറിയിച്ചു.