Kerala
പിണറായി സർക്കാർ കാലത്ത് ഒട്ടേറെ അവതാരങ്ങൾ, അതിലൊന്നാണ് രാജേഷ് കൃഷ്ണ: സതീശൻ

പിണറായി വിജയൻ സർക്കാരിന്റെ കലാത്തുണ്ടായ അവതാരങ്ങളുടെ എണ്ണമെടുക്കുകയാണ് താനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒട്ടേറെ അവതാരങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ ഒടുവിലത്തെ ആളാണ് രാജേഷ് കൃഷ്ണയെന്നും സതീശൻ പറഞ്ഞു
രാജേഷുമായി സിപിഎം നേതാക്കൾക്ക് ബന്ധമുണ്ടെങ്കിലും അവരാരും അക്കാര്യം മിണ്ടുന്നില്ല. മധുര പാർട്ടി കോൺഗ്രസിൽ എങ്ങനെ പ്രതിനിധിയായെന്നും അവിടെ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതുമായ കാര്യങ്ങളുണ്ട്. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം ആരോപണ വിധേയൻ തന്നെയാണ് വിവാദ കത്തും പുറത്തുവിട്ടത്
ഇപ്പോൽ കത്ത് പുറത്തു വിട്ടതിലടക്കം സംഭവത്തിൽ ഒട്ടേറെ ദുരൂഹതകളുണ്ട്. കത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ആളുകൾ മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണെന്നും സതീശൻ പറഞ്ഞു.