Kerala

മരപ്പട്ടി മുറിയിൽ മൂത്രമൊഴിച്ചു; കോടതിയുടെ പ്രവർത്തനം നിർത്തിവെച്ച് ചീഫ് ജസ്റ്റിസ്

മരപ്പട്ടിയുടെ ശല്യത്തെ തുടർന്ന് കോടതിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച് ചീഫ് ജസ്റ്റിസ്. ഹൈക്കോടതി ഒന്നാം നമ്പർ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്. ഇന്നലെ രാത്രി കോടതി മുറിക്കുള്ളിലെ സീലിംഗ് വഴി ഉള്ളിലെത്തിയ മരപ്പട്ടി കോടതി ഹാളിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധം പരന്നിരുന്നു. അഭിഭാഷകർ ഇരിക്കുന്ന പ്രദേശത്തായിരുന്നുവിത്

രാവിലെ അടിയന്തരമായി കേൾക്കേണ്ട കേസുകൾ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്നത്തെ സിറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. ബാക്കി കേസുകൾ മറ്റ് ദിവസങ്ങളിലേക്ക് മാറ്റി. കോടതി മുറിയിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാലാണ് സിറ്റിംഗ് നിർത്തിവെച്ചത്.

മലപ്പട്ടി പ്രവേശിച്ച വിവരമറിഞ്ഞ് വനംവകുപ്പ് ജീവനക്കാർ ഇന്നലെ രാത്രി ഹൈക്കോടതിയിൽ എത്തിയിരുന്നു. മൂന്ന് കിലോയോളം ഭാരമുള്ള മരപ്പട്ടിയെ ഇവർ പിടികൂടുകയും ചെയ്തു. എന്നാൽ മരപ്പട്ടിയുടെ മൂത്രഗന്ധം വിട്ടുമാറിയിരുന്നില്ല.

Related Articles

Back to top button
error: Content is protected !!