National

വിസി നിയമനം: ഗവർണർക്ക് തിരിച്ചടി, മുൻഗണനാ ക്രമം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് സുപ്രീം കോടതി

സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനുള്ള പട്ടികയുടെ മുൻഗണനാക്രമം മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് സുപ്രീം കോടതി. മുഖ്യമന്ത്രി തയ്യാറാക്കുന്ന മുൻഗണനാക്രമം ചാൻസലർ ആയ ഗവർണർ പരിഗണിക്കണമെന്നാണ് ഉത്തരവ്. ഗവർണർക്ക് തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്

സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സ്ഥിരം വിസി നിയമനത്തിനായി സുപ്രീം കോടതി പുറപ്പെടുവിച്ച കഴിഞ്ഞ ദിവസത്തെ വിധിയുടെ പകർപ്പ് ഇന്നാണ് പുറത്തുവന്നത്. ജസ്റ്റിസ് സുധാംശു ധൂലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റിക്കും സുപ്രീം കോടതി രൂപം നൽകിയിരുന്നു

സെർച്ച് കമ്മിറ്റി നിയമനത്തിനായുള്ള പട്ടിക തയ്യാറാക്കണം. ഈ പട്ടിക ജസ്റ്റിസ് ധൂലിയ മുഖ്യമന്ത്രിക്ക് കൈമാറണം. തുടർന്ന് മുഖ്യമന്ത്രി പട്ടികയിലെ പേരുകൾ മുൻഗണനാക്രമത്തിൽ ഗവർണർക്ക് കൈമാറണം. പട്ടികയിലെ പേരുകളിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അത് ഫയലിൽ കുറിക്കാം.

മുഖ്യമന്ത്രി കൈമാറുന്ന പട്ടികയിലെ മുൻഗണനാക്രമം കണക്കിലെടുത്ത് വേണം ഗവർണർ വിസി നിയമനം സംബന്ധിച്ച് തീരുമാനമെടുക്കാൻ. മുഖ്യമന്ത്രി കൈമാറിയ പട്ടികയിലെ പേരുകളോടും മുൻഗണനാ ക്രമത്തിലും ഗവർണർക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ അക്കാര്യം ഫയലിൽ കുറിക്കാമെന്നും കോടതി നിർദേശിച്ചു.

Related Articles

Back to top button
error: Content is protected !!