Kerala
പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലക്കാട് കാറൽമണ്ണയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ രഞ്ജിത്ത് പ്രമാണികാണ് മരിച്ചത്
വീടിന് സമീപത്തെ പറമ്പിനോട് ചേർന്നുള്ള പാടത്തിലാണ് പന്നിക്കായി കെണി വെച്ചത്. രഞ്ജിത്ത് പ്രമാണിക് അബദ്ധത്തിൽ ഇതുവഴി കടന്നു പോകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷി പാട്ടത്തിനെടുത്തയാൾ, അനധികൃതമായി ലൈൻ വലിച്ചയാൾ, ഭൂമിയുടെ ഉടമസ്ഥൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.