അമ്മാളു: ഭാഗം 63
[ad_1]
രചന: കാശിനാഥൻ
വീട്ടിലെത്തിയപ്പോൾ കുട്ടികൾ ആരും ഉണർന്നിരുന്നില്ല.
അമ്മ പതിവുപോലെ അടുക്കളയിൽ ഉണ്ട്.
വേഷം മാറിയിട്ട് വരാം എന്നും പറഞ്ഞ് അമ്മാളു നേരെ റൂമിലേക്ക് ചെന്നു,,
വിഷ്ണു അപ്പോൾ,തന്റെ കുർത്ത അഴിച്ചുമാറ്റി ഇടുകയാണ്.
അമ്മളു വന്നു വാതിൽ അടച്ച് കുറ്റിയിട്ടതും വിഷ്ണുവിന്റെ കൈകൾ അവളുടെ വയറിന്മേൽ മുറുകി.
യ്യോ
.. വിഷ്ണുവേട്ടാ… എന്തായി കാണിക്കുന്നേ..
അവൾ ഞെട്ടി തിരിഞ്ഞു
സ്സ് സ് സ്….മിണ്ടല്ലേ…
അവൻ പെട്ടെന്ന് അവളുടെ വായ പൊത്തിപ്പിടിച്ചു. എന്നിട്ട് പെണ്ണിനെ ചുവരിലേക്ക് ചേർത്ത് നിറുത്തി.
അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു പിടിച്ചു..
അപ്പോളേക്കും അമ്മാളു മിഴികൾ ഇറുക്കി അടച്ചു പിടിച്ചു കൊണ്ട് നിൽക്കുകയാണ്.
അവൻ മെല്ലെ ഒന്നു ഊതി വിട്ടപ്പോൾ അവൾ ഒന്നു മിഴി ചിമ്മി.
ആ നെറ്റിത്തടത്തിൽ ഒന്ന് ചുമ്പിച്ച ശേഷം വിഷ്ണു വിന്റെ അധരം താഴേക്ക് ഇറങ്ങി.
അവളുടെ കവിളിൽ മാറി മാറി മുത്തി കൊണ്ട് ആ മേൽചുണ്ടിന്റെ അടുത്ത് എത്തി നിന്നപോൾ അമ്മാളു വിന്റെ നെഞ്ചിടിപ്പ് ഏറി വന്നു.
പതിയെ പതിയേ മുഖം അടുപ്പിച്ചു ആ കീഴ്ച്ചുണ്ടിൽ അവൻ ഒന്ന് കടിച്ചു വിട്ടു.
അപ്പോളേക്കും അമ്മാളു അവനെ ഒന്ന് പുണർന്നു.
മെല്ലെ മെല്ലെ… അവൻ പെണ്ണിന്റെ അധരം നുകർന്നു വലിച്ചു…
അവളുടെ തേൻ നുകർന്നു കൊണ്ട് ആ നാവിൽ അവൻ കെട്ടു പിണഞ്ഞു.
അവൾ മറ്റേതോ ലോകത്തു ആയിരുന്നു.
ഇടയ്ക്ക് ഒന്ന് ശ്വാസം മുട്ടിയപ്പോൾ അവന്റെ പുറത്തു അവൾ പോറൽ വീഴ്ത്തി.
തന്റെ കൈയിലേക്ക് ഒരു തൂവൽ എടുക്കും പോലെ വിഷ്ണു അവളെ കോരി എടുത്തു കൊണ്ട് വന്നു ബെഡിൽ കിടത്തി.
ശംഖു തോൽക്കുന്ന ആ വെൺ കഴുത്തിൽ ഉമ്മ വെച്ച് കൊണ്ട് അവൻ
ഉയർന്നു താഴുന്ന ആ മൃദുല മേനിയിൽ തന്റെ വലത് കൈകൊണ്ട് ഒന്ന് തലോടി വിട്ടതും പെണ്ണ് അവനെ തള്ളി മാറ്റാൻ നോക്കി.
അപ്പോളേക്കും അവിടേയ്ക്ക് അവൻ മുഖം പൂഴ്ത്തിയിരുന്ന്.
വിഷ്ണുവേട്ട..
ആ മുടിയിഴകളിൽ പിടിച്ചു അവൾ വലിച്ചു കോർത്തു.
മാളുട്ടി….. വാതില് തുറക്കൂ…. പ്ലീസ്…
പെട്ടന്ന് ആയിരുന്നു വെളിയിൽ നിന്നും ആരു വിളിക്കുന്നത് ഇരുവരും കേട്ടത്.
ആഹ് വരുന്നു ടാ… ഒരു മിനുട്ട്..
അമ്മാളു മറുപടിയും കൊടുത്തു.
വിഷ്ണു ആണെങ്കിൽ ദഹിപ്പിയ്ക്കും പോലെ അമ്മാളുവിനെ നോക്കി പേടിപ്പിച്ചു.
എന്താ….?
അവൾക്ക് ചിരി പൊട്ടി
കുന്തം….
അവനും വിട്ടു കൊടുത്തില്ല.
“ദേ… എല്ലാം കൂടെ കടിച്ചു എടുത്തു എന്നേ തിന്നുവോ നിങ്ങള്..”
എഴുന്നേറ്റു ഇരുന്നു തന്റെ ബ്ലൗസ് നേരെ ആക്കി കൊണ്ട് അമ്മാളു അവനോട് ചോദിച്ചു..
തിന്നാൻ തുടങ്ങിയപ്പോൾ എല്ലാം കളഞ്ഞു കുളിച്ചില്ലേ….
പിന്നെ… അമ്പലത്തിൽ പോയിട്ട് വന്നിട്ടാണോ തോന്നിവാസം കാണിക്കുന്നേ വിഷ്ണുവേട്ട…
അതിനു ഞാൻ എന്നാ ചെയ്ത്… ഒരു ഉമ്മ തന്നത് അല്ലേ ഒള്ളു..
നിഷ്കു വാരിവിതറി വിഷ്ണു അവളെ നോക്കി പറഞ്ഞു.
അവന്റെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തശേഷം അമ്മാളു വാതിൽ തുറക്കുവാൻ ആയി ഓടി.
**
രണ്ടു ദിവസം വളരെ വേഗം കഴിഞ്ഞു പോയി.
വിഷ്ണു ആണെങ്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തിരിച്ചു വീട്ടിലേക്ക് പോയിരിന്നു.
അമ്മാളുവും കുട്ടിപ്പട്ടാളങ്ങളും കൂടി രണ്ടു ദിവസം തകർത്തു ആഘോഷിച്ചു.
ഉത്സവം, താലവും, വെച്ചുവാണിയും ഒക്കെ യായി അവർ അങ്ങനെ നടന്നു.
“””””””
ഇന്നും കൂടി അമ്പലത്തിൽ നിർമ്മാല്യം തൊഴുതു കഴിഞ്ഞാൽ അമ്മാളുവിന്റെ അമ്മയും അച്ഛമ്മയും ഒക്കെ നേർന്ന നേർച്ച പൂർത്തിയാക്കാം.
കൊടിയിറക്കം വൈകിട്ട് ആണെങ്കിലും കോളേജിൽ പോകേണ്ടത് കൊണ്ട്,നിർമ്മാല്യം തൊഴുതു വന്നശേഷം,എല്ലാവരും പെട്ടെന്ന് റെഡിയായി.
വിഷ്ണു കാലത്തെ കാറുമായി വരുമെന്ന് പറഞ്ഞുവെങ്കിലും, സിദ്ധാർത്ഥ ആയിരുന്നു വന്നത്. അമ്മാളു അണിഞ്ഞൊരുങ്ങി മുറ്റത്ത് വന്നപ്പോൾ അച്ഛനുമായി സംസാരിച്ചു നിൽക്കുന്ന സിദ്ധു ഏട്ടനെ ആയിരുന്നു കണ്ടത്.. ഇത്തിരി വിഷമം തോന്നിയെങ്കിലും, കോളേജിൽ എത്തുമ്പോൾ വിഷ്ണുവിനെ കാണാം എന്ന് കരുതി അവൾ ആശ്വസിച്ചു.
അങ്ങനെ,കാലത്തെ അമ്മ ഉണ്ടാക്കിക്കൊടുത്ത പുട്ടും കടലക്കറിയും ഒക്കെ കഴിച്ചശേഷം,എല്ലാവരും കൂടി സിദ്ധുവിന്റെ വണ്ടിയിൽ,തിരികെ വീട്ടിലേക്ക് പുറപ്പെട്ടു.
ആ ദിവസങ്ങളിൽ അമ്മാളുവിന്റെ അച്ഛനും അമ്മയും ഒക്കെ അതീവ സന്തോഷത്തിലായിരുന്നു.. അവളുടെ ശബ്ദവും ബഹളവും ഒക്കെയായി ആ വീട് ഉണർന്നിരുന്നു.പിന്നെ മറ്റൊരു വീട്ടിൽ വിവാഹം കഴിച്ച് അയച്ചതാണല്ലോ, അത് വേറെ ആരും അല്ല സ്വന്തം സഹോദരിയുടെ മകനും കൂടി ആയതുകൊണ്ട് രാമനും ലേഖകക്കും അന്ന് അവൾ പോയപ്പോൾ പറയത്തക്ക വിഷമം ഒന്നും തോന്നിയില്ല..
“അമ്മാളുവിനെ കോളേജിലേക്ക്,ആക്കിയശേഷം,കുട്ടികളുമായി സിദ്ധു സ്കൂളിലേക്ക് പുറപ്പെട്ടു..
ക്ലാസ്സിൽ എത്തിയപാടെ എല്ലാവരും ഓണം സെലിബ്രേഷന്റെ ചർച്ചയിലായിരുന്നു..
അപ്പോൾ ആയിരുന്നു വിഷ്ണു ക്ലാസിലേക്ക് കയറിവന്നത്.
അമ്മാളുവിന്റെ മുഖം പൂനിലാവ് ഉദിച്ചത് പോലെ വിരിയുന്നത് അവൻ കണ്ടു.
ആരും ശ്രദ്ധിക്കാത്ത രീതിയിൽ അവൻ മനോഹരമായി അവളെ നോക്കിയും ഒന്ന് പുഞ്ചിരിച്ചു.
അത് മാത്രം മതിയായിരുന്നു പെണ്ണിന് സന്തോഷിക്കാൻ..
ഈ വെള്ളിയാഴ്ചയാണ് കോളേജിൽ സെലിബ്രേഷൻ നിശ്ചയിച്ചിരിക്കുന്നത്.
വിഷ്ണു ക്ലാസിൽ എത്തിയപ്പോൾ, കുറച്ച് സമയം ആ കാര്യം പറഞ്ഞു പോയി..
പിന്നീട് അവൻ പഠിപ്പിക്കാൻ തുടങ്ങി.
അമ്മാളു ഒന്നും പഠിച്ചിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് മനഃപൂർവം അവൻ question ചോദിക്കുന്നത് ഒക്കെ ഒഴിവാക്കിയിരുന്നു.
ഉച്ച കഴിഞ്ഞപ്പോൾ മുതൽ അവൾക്ക് ക്ലാസ്സ് ഒന്നു തീർന്ന് കിട്ടണേ എന്നായിരുന്നു പ്രാർത്ഥന.
കാരണം രണ്ടു ദിവസം ആയി അവനും ആയിട്ട് ഒന്നു അടുത്ത് ഇരുന്നിട്ട് പോലും.
എങ്ങനെയൊക്കെ ആയാലും ശരി വിഷ്ണുവേട്ടൻ ഇല്ലാതെ ഒരു നിമിഷം പ്പോലും പറ്റില്ല.. പിന്നെ ഇത് അമ്പലത്തിലെ നേർച്ച ആയത് കൊണ്ടും, ആ അമ്പലവും ആയിട്ട് വല്ലാത്ത അടുപ്പം ഉള്ളത് കൊണ്ടും മാത്രം ആണ് അമ്മാളു പിടിച്ചു നിന്നത്.
പക്ഷെ വിഷ്ണുവേട്ടൻ അന്ന് രാത്രിയിൽ വരും എന്നുള്ളത് സ്വപ്നത്തിൽ പോലും കരുതിയില്ല.
ആ ഓർമകളിൽ അവളുടെ ചുണ്ടന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അമ്മാളു… എന്താണ് ഒരു കള്ളചിരിയൊക്കെ,,, സത്യം പറഞ്ഞൊ..ഈ മനഃസൽ ആരെങ്കിലും ഉണ്ടോടി.
അടുത്ത് ഇരുന്ന കല്യാണി അവളോട് പയ്യെ ചോദിച്ചതും അമ്മാളു അവളെ നോക്കി കണ്ണുരുട്ടി.
ഹ്മ്മ്… മനസ്സിലാകുന്നുണ്ട്.. കുറച്ചു ദിവസം ആയിട്ട് പെണ്ണിന് ചെറിയ ഇളക്കം ഒക്കെ ഇല്ലേ…
ടി.. മേടിക്കും കേട്ടോ..
അമ്മാളു അവളുടെ കൈ ത്തണ്ടയിൽ അമർത്തി നുള്ളി……കാത്തിരിക്കൂ…
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]