Kerala

സംസ്ഥാനം കടുത്ത ദുഃഖത്തിൽ; അതിജീവിക്കേണ്ടതുണ്ടെന്ന് സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി

78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. തുടർന്ന് നടന്ന പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

വയനാട്ടിൽ കൽപ്പറ്റ എസ്‌കെഎംജെ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ മന്ത്രി ഒ ആർ കേളു പതാക ഉയർത്തി. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ, പരേഡ് എന്നിവ ഒഴിവാക്കിയായിരുന്നു ജില്ലയിലെ സ്വാതന്ത്ര്യ ദിന ചടങ്ങുകൾ

കോഴിക്കോട് വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ പതാക ഉയർത്തി. മലപ്പുറം എംഎസ്പി മൈതാനത്ത് റവന്യു മന്ത്രി കെ രാജനും കണ്ണൂർ കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കോട്ടയം ജില്ലാ പോലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജെ ചിഞ്ചുറാണിയും പതാക ഉയർത്തി.

Related Articles

Back to top button